മത്സരിച്ച്‌ ചിരിപ്പടര്‍ത്തി വിനീത് ശ്രീനിവാസനും ബേസില്‍ ജോസഫും ; ചിരിപ്പിച്ചും രസിപ്പിച്ചും തീയറ്ററുകളില്‍ ആറാടി ‘പൂക്കാലം’

For full experience, Download our mobile application:
Get it on Google Play

വിനീത് ശ്രീനിവാസനെയും ബേസില്‍ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘പൂക്കാലം’. ചിത്രം തീയറ്ററുകളില്‍ ആറാടുകയാണ്. ‘ആനന്ദം’ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഗണേഷ് രാജ് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷകപ്രീതിയാണ് നേടുന്നത്. ‘പൂക്കാലം’ എന്ന സിനിമയില്‍ ‘രവി’യായി വിനീത് ശ്രീനിവാസനും ‘ജിക്കുമോനാ’യി ബേസില്‍ ജോസഫും മിന്നും പ്രകടനമാണ് കാഴ്‍ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ട് പേരും ഒന്നിക്കുന്ന രംഗങ്ങളിലെല്ലാം തീയേറ്ററുകളില്‍ കൂട്ടച്ചിരിയാണ്.

സഹപാഠികളായിരുന്ന രണ്ടുപേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കാണുകയാണ്. പക്ഷേ ആ കൂടിക്കാഴ്‍ച വലിയൊരു യുദ്ധത്തിലേക്കാണ് ഇരുവരേയും എത്തിച്ചത്. രസകരമായ ഒട്ടേറെ കഥാപാത്രങ്ങളേയും അവരുടെ അഭിനയമുഹൂര്‍ത്തങ്ങളേയും ചേര്‍ത്തുവെച്ചതാണ് ഗണേഷ് രാജിന്റെ ‘പൂക്കാലം’. വന്‍ ഹിറ്റാകും ചിത്രമെന്നാണ് പ്രതീക്ഷ.

ഒരു ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ എന്നാണ് കണ്ടവര്‍ക്ക് പറയാനുള്ളത്. ‘ഇട്ടൂപ്പായി’ വിജയരാഘവന്‍റേയും ‘കൊച്ചുത്രേസ്യാമ്മ’യായി കെപിഎസി ലീലയുടേയും ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈ ലൈറ്റ്. ചിത്രത്തില്‍ അന്നു ആന്‍റണി, അരുണ്‍ കുര്യന്‍, സരസ ബാലുശ്ശേരി, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്‍റണി തുടങ്ങി വലിയൊരു താരനിരയുടെ പ്രകടനങ്ങളും ശ്രദ്ധേയമാണ്. ആനന്ദ് സി ചന്ദ്രന്റെ കളര്‍ഫുള്‍ സിനിമാറ്റോഗ്രാഫിയും സച്ചിന്‍ വാര്യരുടെ പാട്ടുകളും റോണക്സ് സേവ്യറുടെ മേക്കപ്പും ചിത്രത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കിയിട്ടുമുണ്ട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തം : രാഹുലും പ്രിയങ്കയും വയനാടിനെ രാഷ്ട്രീയമായിമാത്രം ഉപയോഗിച്ചു ബിജെപി

0
ന്യൂഡൽഹി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തപ്രദേശം സന്ദർശിക്കാത്ത രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും കൂട്ടിയിട്ട മണ്ണ് മാറ്റുന്നില്ല ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വയനാട്: കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് കൂട്ടിയിട്ട...

ആര്‍ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം ; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍

0
തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ...

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...