വിനു മാപ്പ് പറഞ്ഞതിനുശേഷം എല്‍ഡിഎഫ് പ്രതിനിധികള്‍ ഏഷ്യാനെറ്റ് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയാല്‍ മതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിനു മാപ്പ് പറഞ്ഞതിനുശേഷം എല്‍ഡിഎഫ് പ്രതിനിധികള്‍ ഏഷ്യാനെറ്റ് ചാനലില്‍, ചര്‍ച്ചയ്ക്ക് പോയാല്‍ മതി. ഞാന്‍ ഏഷ്യാനെറ്റിന്റെ എല്ലാ ചാനലും ബ്ലോക്ക് ചെയ്തു. എന്നെ പോലെ എത്ര സഖാക്കള്‍ ഉണ്ട്? സിപിഎം സൈബര്‍ കോമ്രേഡ്‌സ് പോലുള്ള ഗ്രൂപ്പുകളിലെ ആഹ്വാനമാണിത്. വിനു വി ജോണിന്റെ എളമരം കരീമിന് എതിരായ പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം. എളമരം കരീമിനെ ലാക്കാക്കി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍, വിനു വി ജോണിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി.

എംപിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനാണ് സിപിഎം തീരുമാനം. ഏഷ്യാനെറ്റ് ചാനല്‍ അപ്പാടെ ബഹിഷ്‌കരിക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചാനല്‍ ബഹിഷ്‌കരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എളമരം കരീമിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും വിനു വി ജോണിനെതിരെ നടപടിയെടുക്കാന്‍ ഏഷ്യനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറാവണമെന്നും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എളമരം കരീമിനെ അക്രമിച്ച്‌ സമൂഹത്തില്‍ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സിപിഎമ്മിനെ തെറിവിളിച്ച്‌ തനിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച്‌ മാര്‍ക്കറ്റ് ചെയ്യാനാണ് വിനു വി ജോണ്‍ ശ്രമിക്കുന്നത്. ഇതിലൂടെ മാധ്യമവിപണിയില്‍ റേറ്റിങ് കൂട്ടുകയെന്ന സങ്കുചിതമായ അജണ്ടയാണ് പിന്നിലുള്ളതെന്നും സുനില്‍ കുമാര്‍ ആരോപിച്ചിരുന്നു.

വിനുവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. എളമരം കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്താമെന്നും പറഞ്ഞതു പോലെ ചെയ്തു കാണിക്കെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച്‌ പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച്‌ ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെയാണ് കോടിയേരിയുടെ പ്രസ്താവന. ‘എളമരം കരീമിന്റെ വാഹനം അടിച്ചുപൊട്ടിക്കണം. ആരാണ് പറയുന്നത് ഒരു ചാനല്‍ അവതാരകന്‍, വാഹനത്തിലെ കരീമിന്റെ കുടുംബാംഗങ്ങളെ ഇറക്കിവിടണം, വണ്ടിയുടെ കാറ്റഴിച്ചു വിടണം, മുഖത്തടിച്ച്‌ മുക്കില്‍ നിന്ന് ചോരവരുത്തണം. ഇത് പറയാന്‍ പാടുള്ളതാണോ നിങ്ങള്‍ തന്നെ ആലോചിക്കുക.

ഇതാണോ മാധ്യമപ്രവര്‍ത്തനം, പരസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത്. ഈ വാക്കു കേട്ട് ആരെങ്കിലും കരീമിനെ ആക്രമിച്ചിരുന്നെങ്കിലോ? പറയുന്ന ഭാഷയില്‍ മയം വേണ്ടേ? ഇത് തന്നെ മറ്റേതെല്ലാം രീതിയില്‍ അയാള്‍ക്ക് അവതരിപ്പിക്കാമായിരുന്നു, അവതരിപ്പിച്ച രീതി മറ്റൊന്നാണ്. എളമരം കരീമിന്റെ മുഖത്തടിച്ച്‌ ചോര വീഴ്‌ത്താന്‍ വരട്ടെ അപ്പോ നോക്കാം. ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ഓര്‍ത്താല്‍ നന്ന്. സ്വയം ആഗ്രഹം പ്രകടിപ്പിച്ച്‌ പരിഹാസ്യനാകരുത്. സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യമാണോ ദൃശ്യമാധ്യമത്തില്‍ പറയേണ്ടത്, മാധ്യമ സമൂഹം ആലോചിക്കേണ്ടതാണ്. ഒരു പാര്‍ലമെന്റ് മെമ്പറെ മുഖത്തടിച്ച്‌ ചോരവീഴ്‌ത്തണം, സിപിഐ.എം നേതാവിനെക്കുറിച്ച്‌ ഇത്തരത്തില്‍ പറഞ്ഞാല്‍ ഇപ്പോളുണ്ടായ പ്രതികരണമല്ല ഉണ്ടാവുക, ഞാന്‍ കൂടുതല്‍ പറയുന്നില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിപ്പോയി.

നാളെ കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്താം, പറഞ്ഞതു പോലെ ചെയ്തു കാണിക്ക് അപ്പോള്‍ കാണാം. ഏഷ്യാനെറ്റിലെ എല്ലാവരുമൊന്നും ഇതിനോട് യോജിക്കുന്നവരല്ല. യോജിക്കുന്ന ചുരുങ്ങിയ ആളുകള്‍ ഇവിടെയുണ്ടല്ലോ? എന്നോടൊന്ന് ചെയ്തു നോക്ക് അപ്പോള്‍ കാണാം. അങ്ങനെയൊന്നും അത് കൈകാര്യം ചെയ്യാന്‍ പാടില്ല. രാജ്യത്ത് പലതും സംഭവിച്ചിട്ടുണ്ടാകാം, അതൊന്നും ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. എളമരം കരീമിനെ ചെള്ളക്ക് അടിക്കണമെന്ന് രാജീവ് ചന്ദ്രശേഖരന്‍ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ നിലപാട് എടുക്കുന്ന വ്യക്തിയല്ല അദ്ദേഹം,’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...