പുതിയ ബാറുകൾ തുറക്കുന്നത് അഴിമതിക്ക് ; ബസ് ചാർജ് വർധിപ്പിച്ചത് പഠിക്കാതെയെന്നും വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ കേന്ദ്രം ദ്രോഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന സർക്കാർ ബസ് ഓട്ടോ ചാർജ് കൂട്ടിയതിൽ അപാകതയുണ്ടെന്നും ഇന്ധനത്തിന് സബ്സിഡി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യനയത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്ന് പരാതിപ്പെട്ട അദ്ദേഹം, സർക്കാർ തീരുമാനം അഴിമതി നടത്താനാണെന്നും വിമർശിച്ചു. സംസ്ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമം. വ്യാപകമായി മദ്യഷോപ്പ് തുടങ്ങുന്നു. തുടർഭരണം കിട്ടിയതിന്റെ അഹങ്കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് മാധ്യമങ്ങളെ കേൾപ്പിച്ച പ്രതിപക്ഷ നേതാവ് സർക്കാർ ശ്രമം അഴിമതി നടത്തി പണമുണ്ടാക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തി.

ബസ്ചാർജ് കൂട്ടിയത് രണ്ടര കിലോമീറ്ററിനാണ്. ബസ് ചാർജുമായി ബന്ധപ്പെട്ട് ഫെയർ സ്റ്റേജിൽ അപാകതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ പഠിക്കാതെയാണ് വില കൂട്ടിയത്. അധികം കിട്ടിയ നികുതി ഇന്ധനത്തിന് സബ്സിഡിയായി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ തന്നോട് യാതൊരു പരാതിയും പറഞ്ഞിട്ടില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. തന്നോടാണ് പരാതി പറയേണ്ടത്. ഇത്തരം വിഷയങ്ങൾ പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. പരാതിയുണ്ടെങ്കിൽ പരിഹരിക്കും. ആർഎസ്പിയുടെ പ്രശ്നം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...