തിരുവല്ലയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം ; പുതുയുഗ യാത്രയുടെ വേദിയും ഫ്ലക്സ് തോരണങ്ങളും നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ തിരുവല്ലയിലെ വേദിയും ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ച ഇടതുപക്ഷത്തിന്റെ കിരാത നടപടിയില്‍ യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ അഡ്വ.വർഗ്ഗീസ് മാമ്മൻ ശക്തമായി പ്രതിഷേധിച്ചു. ഇന്ന് വൈകുന്നേരം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് തിരുവല്ലയില്‍ നടന്നതെന്നും പോലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്നും വർഗ്ഗീസ് മാമ്മൻ കുറ്റപ്പെടുത്തി.

കേരളത്തിലുടനീളം പുതുയുഗ യാത്രയ്ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകരണവും ജനപങ്കാളിത്തവും കണ്ട് വിളറിപൂണ്ട സി.പി.എം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തിരുവല്ലയില്‍ അക്രമം അരങ്ങേറിയത്. നിയമം കൈയ്യിലെടുത്ത് ഗുണ്ടാവിളയാട്ടം നടത്തിയവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. പാർലമെന്റ് തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തിരുവല്ലയിൽ ഉണ്ടായ വൻ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് കണ്ട എല്‍.ഡി.എഫിന്റെ പരാജയ ഭീതിയാണ് ഈ  ആക്രമണത്തിന് പിന്നിലെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...