ധർമ്മിഷ്ടരായ യുവതലമുറ നാളെയുടെ പ്രതീക്ഷ : അഡ്വ. ബിജു ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രലോഭനങ്ങളുടെ ലോകത്ത് ധർമിഷ്ടരായ യുവതലമുറ നാളെയുടെ പ്രതീക്ഷയാണെന്നും സത്യത്തിനു വേണ്ടി ലാഭ- നഷ്ടങ്ങൾ പരിഗണിക്കാതെ നിലകൊള്ളുന്ന യുവതലമുറയെ വാർത്തെടുക്കുകയാണ് യഥാർത്ഥ സേവനമെന്നും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 91 – മത് രാജ്യാന്തര സമ്മേളത്തിന് മുന്നോടിയായ നിരണം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് ആരംഭിച്ച പാതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി അദ്ധ്യക്ഷത വഹിച്ചു.

ഫാ. ജോസഫ് സാമുവേൽ തറയിൽ, വികാരി ഫാ. വർഗീസ് തോമസ്, ഭദ്രാസന വൈസ് പ്രസിഡൻ്റുന്മാരായ ഫാ. ഷിജു ബോബി, ഫാ. ജെയിൻ സി. മാത്യു, ഫാ. ബിബിൻ മാത്യു, ഫാ. ജിതിൻ അലക്സ്, ഭദ്രാസന സെക്രട്ടറിന്മാരായ റിനോ പി. രാജൻ, ഡോ. കുറിയായോസ് വി. കോച്ചേരി, രെഞ്ചു എം. ജെ, റെനോജ് ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ജോജി പി. തോമസ്, എ. കുഞ്ഞുമോൻ, മാത്യു ചെറിയാൻ, ഭാരവാഹികളായ റോബിൻ ജോ വർഗീസ്, മനു തമ്പാൻ, ബിബിൻ ബാബു, അനൂപ് തോമസ്, മനീഷ് കെ. വർഗീസ്, സോബിൻ സോമൻ, ജോജി ജോർജ്, രോഹിത് ജോൺ, നിബിൻ നല്ലവീട്ടിൽ, അനീറ്റ മരിയ ജെയിംസ്, ജീവിൻ പുളിംപ്പള്ളിൽ, ജോബിൻ മാത്യു, നിതിൻ ബാബു എന്നിവർ പ്രസംഗിച്ചു. പതാക അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഷിജി കോശി, അടൂർ – കടമ്പനാട് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഷിജു ബേബി, ജനറൽ സെക്രട്ടറി റെനോ പി. രാജൻ എന്നിവർക്ക് കൈമാറി. പതാക റാലി നിരണം, മാവേലിക്കര, ചെങ്ങന്നൂർ, തുമ്പമൺ, അടൂർ – കടമ്പനാട് എന്നീവ ഭദ്രാസനങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പത്തനാപുരം താബോർ ദയറയിൽ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...