കടകളിലെത്തി ഉടമയുടെ പേര് പറഞ്ഞ് ജീവനക്കാരില്‍ നിന്ന് പണം തട്ടുന്ന വിരുതന്‍റെ തട്ടിപ്പ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടകളിലെത്തി ഉടമയുടെ പേര് പറഞ്ഞ് ജീവനക്കാരില്‍ നിന്ന് പണം തട്ടുന്ന വിരുതന്‍റെ തട്ടിപ്പ് തുടരുന്നു. ടി.കെ.റോഡില്‍ പത്തനംതിട്ട സഹകരണ ബാങ്ക് കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ആസ്റ്റര്‍ മെഡി ലാബിന്റെ ബ്രാഞ്ചിലാണ് ഏറ്റവുമൊടുവില്‍ തട്ടിപ്പ് നടന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് മാന്യമായി എത്തിയ ആള്‍ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. ഇയാള്‍ മാസ്‌ക്കും ധരിച്ചിരുന്നു. സ്ഥാപനത്തിന്റെ ഉടമകളുടെ വിവരങ്ങള്‍ മനസിലാക്കി സ്ഥാപനത്തില്‍ എത്തുന്ന ഇയാള്‍ ഫോണില്‍ ഉടമയുമായി സംസാരിക്കുന്നതായി അഭിനയിക്കും. തുടര്‍ന്ന് ഇവര്‍ പറഞ്ഞതാണെന്ന വ്യാജേന തന്മയത്വമായി ജീവനക്കാരില്‍ നിന്നും പണം തട്ടിയെടുക്കും. മെഡിക്കല്‍ ലാബിലും ഇതേ നാടകമാണ് നടന്നത്. പീന്നീടാണ് തട്ടിപ്പാണെന്ന് ജീവനക്കാരിക്ക് മനസിലായത്. ഇതേ തരത്തില്‍ നഗരത്തില്‍ മുന്‍പും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മല്ലപ്പള്ളി സ്വദേശിയായ രാജേഷ് ആണ് തട്ടിപ്പുകാരനെന്ന സൂചനയും ലഭിക്കുന്നു. ഇയാള്‍ മുന്‍പ് പല തവണ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...