ഓൺലൈൻ ഇടപാടുകൾ ഇനി സിവിവി ഇല്ലാതെ നടത്താം ; സിവിവി രഹിത സേവനവുമായി വിസ

For full experience, Download our mobile application:
Get it on Google Play

ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ സംവിധാനവുമായി പ്രമുഖ പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. സിവിവി നമ്പർ നൽകാതെ ഓൺലൈൻ ഇടപാടുകൾ നടത്താനുള്ള അവസരമാണ് വിസ ഒരുക്കുന്നത്. ഇതോടെ, ഓൺലൈൻ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്താനാണ് വിസ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ കാർഡുകൾ ടോക്കൺ ചെയ്തിട്ടുണ്ടെങ്കിൽ, ഓരോ തവണയും സിവിവി നൽകാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. വിസ കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്ക് ടോക്കണൈസേഷൻ സംവിധാനത്തെയാണ് വ്യാപാരികൾ ആശ്രയിക്കുന്നത്.

ടോക്കണൈസേഷന്റെ തുടക്കത്തിൽ സിവിവി നമ്പർ നിർബന്ധമായും വാങ്ങേണ്ടതുണ്ട്. എന്നാൽ, തുടർന്നുള്ള ഇടപാടുകൾക്ക് സിവിവി നമ്പർ ആവശ്യമില്ല എന്നതാണ് പ്രത്യേകത. കാർഡുകളുടെ പിന്നിൽ കാണുന്ന മൂന്നക്ക നമ്പറാണ് സിവിവി നമ്പർ. ആദ്യമായി കാർഡ് ടോക്കണൈസേഷൻ ചെയ്യുമ്പോൾ ആവശ്യമായ വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. യഥാർത്ഥ കാർഡ് വിശദാംശങ്ങൾ പകരം ടോക്കണുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഡുകളിൽ ഇടപാടുകൾ സാധ്യമാക്കുന്ന മാർഗ്ഗമാണ് ടോക്കണൈസേഷൻ. ഓരോ ഇടപാടുകൾക്കും വ്യത്യസ്ഥ കോഡുകളാണ് ഇതിനായി ജനറേറ്റ് ചെയ്യുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...