വിഷുബംപര്‍ വില്‍പ്പന കൂടി ; തിങ്കളാഴ്ച മാത്രം വിറ്റത് മൂന്നരലക്ഷം ടിക്കറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; സംസ്ഥാനത്ത് വിഷു ബംപര്‍ വില്‍പ്പന കൂടി. തിങ്കളാഴ്ച മാത്രം വിറ്റത് മൂന്നരലക്ഷം ഭാഗ്യക്കുറികളാണ്. ഞായറാഴ്ചയാണ് ബംപര്‍ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഭാഗ്യക്കുറി വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിഷു ബംപറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ്. ആറു സീരീസിലിറക്കുന്ന ടിക്കറ്റിനു 300 രൂപയാണു വില. രണ്ടുമുതല്‍ അഞ്ചുവരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരീസിലും ലഭ്യമാകുമെന്ന സവിശേഷതയുഇ ഇത്തവണത്തെ വിഷു ബംപറിനുണ്ട്. മേയ് 24-നാണു നറുക്കെടുപ്പ്.

വലിയ മാറ്റങ്ങളോടെയാണ് വിഷു ബംപര്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. വില്‍പ്പന നടത്തുന്ന ഏജന്റുമാര്‍ക്ക് നല്‍കുന്ന കമ്മീഷനില്‍ത്തന്നെ മാറ്റങ്ങള്‍ ആരംഭിക്കുന്നുണ്ട്. വിഷു ബംപര്‍ ഭാഗ്യക്കുറി വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് ഓരോ ടിക്കറ്റിനും ഒരു രൂപവീതം അധികം നല്‍കാനാണ് ഭാഗ്യക്കുറി വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്. ഇപ്പോള്‍ കമ്മിഷനു പുറമേയാണ് ഒരു രൂപ അധിക കമ്മീഷന്‍ നല്‍കുന്നത്. 54 ലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് അനുമതി. 24 ലക്ഷം ടിക്കറ്റ് അച്ചടിച്ചു. ആകെ 49,46,12,000 രൂപയുടെ സമ്മാനങ്ങളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...