എടത്വ: സി.പി.ഐ (എം)തലവടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽദാനം ഏപ്രിൽ 16ന് രാവിലെ 10.30 ന് നടക്കും. തലവടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ മുരിക്കോലുമുട്ട് കാഞ്ഞൂർ മഠത്തിൽ പരേതനായ കെ.രാമകൃഷ്ണൻ്റെ കുടുംബത്തിനാണ് സ്നേഹവീട് നിർമ്മിച്ചത്. 5 പെൺകുട്ടികൾക്കും ഭാര്യയ്ക്കും ഏക ആശ്രയമായിരുന്ന കെ.രാമകൃഷ്ണൻ്റെ മരണത്തോടു കൂടി ഏറെ അവർ പ്രതിസന്ധിയിലായി.
ജാതി-മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി എല്ലാവരും കൂട്ടായി നല്കിയ സഹകരണം കൊണ്ട് നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം സി.പി.ഐ എം ജില്ലാ സെക്രട്ടറി ആർ. നാസർ നിർവഹിക്കും. നിർമാണ കമ്മിറ്റി പ്രസിഡൻ്റ് എ.പി.ലാൽ കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , രാഷ്ടീയ – സന്നദ്ധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് നിർമാണ കമ്മിറ്റി സെക്രട്ടറി എം.കെ.സജി, ട്രഷറാർ ബി. രമേശ് കുമാർ എന്നിവർ പറഞ്ഞു. 2022 ജൂലൈ 23ന് ആണ് സ്നേഹവീട് നിർമ്മാണ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.





























