കോന്നി : രാഷ്ട്രീയ പ്രവർത്തകർ ചമഞ്ഞ് തട്ടിപ്പ് നടത്തിയവരെ കോന്നി പോലീസ് റിമാൻഡ് ചെയ്തു. മേലില ദീപ ഭവനം രാധാകൃഷ്ണൻ (48), പുനലൂർ വളാക്കോട് ഐക്കരകോണം താഴത്തേതിൽ വീട്ടിൽ സുരേഷ് ബാബു (51) എന്നിവരെ ആണ് പിടികൂടിയത്. ഇരുവരും രാഷ്ട്രീയ പ്രവർത്തകർ ചമഞ്ഞ് കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസിൽ എത്തി ഡി എഫ് ഓ യോട് ചികിത്സ സഹായത്തിന്റെ പേരിൽ പണം ആവശ്യപെടുകയായിരുന്നു.
തുടർന്ന് സംശയം തോന്നിയ ഡി എഫ് ഓ പോലീസിൽ വിവരം അറിയിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളിൽ ഇവർ സമാനമായ തട്ടിപ്പ് നടത്തി വരുന്നതായാണ് വിവരം. എന്നാൽ മുൻപ് നടന്ന സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുമില്ല. കോന്നിയിലെ സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































