എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂര്‍ണമായ നല്ലൊരു നാളയെ വരവേല്‍ക്കുന്നതിനുള്ള വിഷു ആഘോഷങ്ങളില്‍ മലയാളികള്‍ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വര്‍ഗീയതയും വിഭാഗീയതയും പറഞ്ഞ് നമ്മെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികള്‍ക്ക് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാം എന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...