വിശ്വഹിന്ദുപരിഷത്ത് പ്രസാദവിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാചടങ്ങുകൾക്കു മുന്നോടിയായി വിശ്വഹിന്ദു പരിഷത്തിന്റെയും വിവിധ സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്കുവേണ്ടിയുള്ള പ്രസാദവിതരണം തുടങ്ങി. അയോധ്യയിൽനിന്നു പൂജിച്ചുകൊണ്ടുവന്ന പ്രസാദം ചെങ്ങന്നൂർ സംഘജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ചുമതലപ്പെട്ടവർ ഏറ്റുവാങ്ങി. ജനുവരി ഒന്നുമുതൽ 15 വരെ എല്ലാ ഹിന്ദു ഭവനങ്ങളിലും പ്രസാദം വിതരണം നടത്തും. മാവേലിക്കര തമിഴ് ബ്രാഹ്മണസമൂഹമഠം ക്ഷേത്ര സങ്കേതത്തിൽ നടന്ന പരിപാടി മാളികപ്പുറം മുൻമേൽശാന്തി എസ്. കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, വൈസ് പ്രസിഡന്റ് അനിൽ വിളയിൽ, സംസ്ഥാന സഹ സേവാപ്രമുഖ് വി. അനിൽകുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് ഡി. ദിലീപ്, ജില്ലാ കാര്യവാഹ് സി.ജെ. മധു പ്രസാദ്, ജില്ലാ പ്രചാരക് അഖിൽരാജ്, പി. ശിവദാസൻ, പി. ഉണ്ണിക്കൃഷ്ണൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. ശ്രീകുമാർ ജനറൽ സെക്രട്ടറി മനോ ഹരിപ്പാട്, സംഘടനാ സെക്രട്ടറി ജി. അനീഷ്‌കൃഷ്ണൻ തുടങ്ങിയവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. പ്രസാദംനിറച്ച കലശക്കുടങ്ങളുമായി പ്രദക്ഷിണവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....

ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം ആക്രമിച്ചതായി ഇറാന്റെ ഐആര്‍ജിസി

0
തെഹ്റാന്‍: ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം...

ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണി ; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടും

0
പാലക്കാട് : ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില...

എടിഎമ്മിൽ ഇനി പണം മാത്രമല്ല ; റുപേയ് കാർഡും യുപിഐ ക്യുആർ കോഡും ബാങ്ക്...

0
എടിഎം എന്ന് കേൾക്കുമ്പോൾ പണം പിൻവലിക്കുന്ന യന്ത്രമെന്ന ചിത്രമാണ് സാധാരണ മനസിലെത്തുക....