വിശ്വകർമ ദിനാചരണം 17ന് റാന്നിയില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖില കേരള വിശ്വകർമ മഹാസഭ ജില്ലാ ഏകോപന സമിതിയുടെ വിശ്വകർമ ദിനാചരണം 17ന് വർണാഭമായ ഘോഷയാത്രയോടെ റാന്നിയിൽ നടക്കും.
ജില്ലയിലെ ആറ് യൂണിയനുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന ഘോഷയാത്ര 17ന് ഉച്ചയ്ക്ക് 2ന് ഇട്ടിയപ്പാറ വലിയ പറമ്പിൽ പടിയിൽ നിന്ന് ആരംഭിക്കും. വിശ്വകർമ ദേവരഥം, മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, കരകം, പതാകകൾ എന്നിവയുടെ അകമ്പടിയോടെ ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി റാന്നി പാലത്തിനു സമീപമുള്ള എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് 3.30ന് വിശ്വകർമ ദിനാചരണ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.

വിളംബര ഘോഷയാത്രകൾ 16ന് നടക്കും. സമ്മേളനനഗറിൽ സ്ഥാപിക്കാനുള്ള കൊടിമരവുമായുള്ള ഘോഷയാത്ര 16ന് ഉച്ചയ്ക്ക് 2ന് വടശേരിക്കര ശാഖയുടെ നേതൃത്വത്തിൽ പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. റാന്നി പെരുനാട്, ബംഗ്ലാംകടവ്, ചെറുകുളഞ്ഞി, പുതുശേരിമല, റാന്നി വൈക്കം, വയലത്തല, കാട്ടൂർ, റാന്നി ടൗൺ, വയ്യാറ്റുപുഴ ശാഖകളിൽ നിന്നുള്ള പ്രവർത്തകരും ഇതോടൊപ്പം അണിനിരക്കും. അടൂർ, പത്തനംതിട്ട, കോന്നി യൂണിയനുകളിൽ നിന്നുള്ള ഇരുചക്രവാഹനങ്ങൾ മന്ദിരം ജംഗ്ഷനിൽ ഇതോടൊപ്പം ചേരും. പതാക ഘോഷയാത്ര 16ന് ഉച്ചയ്ക്ക് 2ന് വെള്ളിയറ നിന്ന് ആരംഭിക്കും. തടിയൂർ, ഇണ്ടനാട് , അയിരൂർ സൗത്ത്, മൂക്കന്നൂർ, കോറ്റാത്തൂർ, ഇടപ്പാവൂർ, എന്നീ ശാഖകളിൽ നിന്നുള്ള പ്രധാന റാലിക്ക് ഒപ്പം, തിരുവല്ല, മല്ലപ്പള്ളി യൂണിയനുകളിൽ നിന്നുള്ള ഇരുചക്രവാഹനങ്ങളും പ്ലാങ്കമൺ ജംഗ്ഷനിൽ സംഗമിക്കും. വരവൂർ, അങ്ങാടി ചന്ദ്രോദയം, സൂര്യോദയം ശാഖകളുടെ ഇരുചക്രവാഹന ഘോഷയാത്ര മേനാംതോട്ടം ജംഗ്ഷനിൽ ഇതോടൊപ്പം ചേരും. ചേത്തയ്ക്കൽ നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്രയ്ക്കൊപ്പം കുന്നം, ഇടമുറി, മണ്ണടിശാല, പമ്പാവാലി, തോണിക്കടവ്, നാറാണംമൂഴി, ഐത്തല ശാഖകളിൽ നിന്നുള്ള റാലികളും ഇട്ടിയപ്പാറ ബൈപ്പാസ് ജംഗ്ഷനിൽ സംഗമിക്കും. തുടർന്നു സംയുക്ത വിളംബര ഘോഷയാത്ര ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...