വിസ്മയ കേസ് ; വിചാരണ അവസാന ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊല്ലം നിലമേല്‍ വിസ്മയ കേസില്‍ വിചാരണ അവസാനഘട്ടത്തിലേക്ക്. പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് നീതിയുക്തമായ വിചാരണ ഉറപ്പാക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതിഭാഗം ആരോപിച്ചു. പ്രതിയുടെ ജാമ്യം വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കഴിഞ്ഞദിവസമാണ് വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

പ്രതിയുടെ ജാമ്യം നീതിയുക്തമായ വിചാരണയ്ക്ക് വഴിയൊരുക്കുമെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. പ്രധാനമായും ഡിജിറ്റല്‍ തെളിവുകള്‍ ഏറെയുള്ള കേസില്‍ അതെല്ലാം കേട്ട് നിര്‍ദേശം നല്‍കാനും ജാമ്യം വഴിയൊരുക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍പിള്ള പറഞ്ഞു. എന്നാല്‍ ജാമ്യം ഒരുതരത്തിലും വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

ഇതിനോടകംതന്നെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി കഴിഞ്ഞു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം പത്താം തീയതി യോടെ വിചാരണ പൂര്‍ത്തിയായേക്കും. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുപ്രീംകോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പ്രതി കിരണ്‍കുമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ജയില്‍മോചിതനാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...