വിസ്മയ കേസ് ; കിരണിനെതിരേയുള്ള പഴയ പരാതി പുനരന്വേഷിക്കാന്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥി വിസ്മയയെ ശാസ്താംനടയിലെ ഭര്‍ത്തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. വിസ്മയയുടെ വീട്ടില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ നടത്തിയ ആക്രമണം പുനരന്വേഷിക്കുന്നതിന് പോലീസ് നിയമോപദേശം തേടും. നിയമപരമായ തടസ്സങ്ങളെ തുടര്‍ന്ന് കിരണ്‍കുമാറിനെ ഇനി വിസ്മയകേസില്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ ലഭിക്കില്ല. കഴിഞ്ഞ ജനുവരി രണ്ടിനാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കിരണ്‍കുമാര്‍ ആക്രമണം നടത്തിയത്.

വീട്ടില്‍വെച്ച് വിസ്മയയെ മര്‍ദിച്ച കിരണ്‍കുമാറിനെ തടഞ്ഞ സഹോദരന്‍ വിജിത്തിനെയും മര്‍ദിച്ചു. തുടര്‍ന്ന് രക്ഷപ്പെട്ട ഇയാളെ പിടികൂടിയ ചടയമംഗലം എസ്.ഐയെ കൈയേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. കേസ് മോട്ടോര്‍ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദഫലമായി ചടയമംഗലം പോലീസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് പരാതി. ഈ കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയയുടെ കുടുംബം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് പുനരന്വേഷിക്കുന്നതിലെ നിയമപ്രശ്നങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....