വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻ‌ചാണ്ടിയുടെ പേര് നൽകണം : ഒ.ഐ.സി.സി

For full experience, Download our mobile application:
Get it on Google Play

മനാമ : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോ ട്രെയിൻ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അടക്കം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ്‌ ഉമ്മൻ‌ചാണ്ടി. പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച കാരുണ്യ പദ്ധതിയും ജനസമ്പർക്ക പരിപാടിയും ഉള്‍പ്പെടെ നിരവധി പദ്ധതികളുടെ ശില്പി എന്ന നിലയിൽ അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ മനസില്‍ എക്കാലവും ഉണ്ടാവും. എങ്കിലും ലോകത്തിന് മുൻപിൽ അദ്ദേഹത്തിന് ഏറ്റവും മികച്ച സ്മാരകം ഉണ്ടാവുക എന്നത് കേരള ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണെന്നും  അദ്ദേഹം പറഞ്ഞു.

കാരുണ്യവും സ്നേഹവും കൊണ്ട് മലയാളം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ഏറ്റവും ഉചിതമായ സ്മാരകം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഒ.ഐ.സി.സി നേതാക്കൾ യോഗത്തില്‍ അഭിപ്രായപ്പെട്ടു. നാട്ടിൽ ഈ അഭിപ്രായം നേതാക്കൾ പറയുന്നുണ്ട് എങ്കിലും ഏറ്റവും ഉചിതമായ സമയം ഇപ്പോഴാണ് വന്നിരിക്കുന്നത്. അമ്പത്തിമൂന്ന് വർഷക്കാലം ഒരേ മണ്ഡലത്തിൽ ജനപ്രതിനിധി ആയിരിക്കുക എന്ന അപൂർവ ബഹുമതിക്ക് അർഹനായ ഉമ്മൻ‌ചാണ്ടി ഒരിക്കലും സ്ഥാനമാനങ്ങൾക്ക് വേണ്ടി വിലപേശൽ നടത്താത്ത നേതാവായിരുന്നു. ഭൂരിപക്ഷം എം.എൽ.എ മാരുടെ പിന്തുണ ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനം പോലും വേണ്ടെന്ന നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഒ.ഐ.സി.സി നേതാക്കൾ പറഞ്ഞു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി വർക്കിംഗ്‌ പ്രസിഡന്റ് ബോബി പാറയിൽ, സാമൂഹ്യപ്രവർത്തകർ ഡോ.ബാബു രാമചന്ദ്രൻ, ജയിംസ് ജോൺ, എബ്രഹാം ജോൺ, പി.കെ രാജു ഡിപ്ലോമാറ്റ്, സജിത്ത്, കൃഷ്ണകുമാർ, ഈ വി.രാജീവൻ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഷമീം കെ. സി, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, അലക്സ്‌ മഠത്തിൽ, ശോഭ സജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ്‌ മേപ്പയൂർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർ റംഷാദ് അയിലക്കാട്, സന്തോഷ് നായർ, നിജിൽ രമേശ്‌, ശ്രീജിത്ത്‌ പനായി, പി.ടി ജോസഫ്, വില്യം ജോൺ, സിജു പുന്നവേലി, ജോയി ചുനക്കര, ബൈജു ചെന്നിത്തല, രഞ്ചൻ കച്ചേരി, വിൻസന്റ് കക്കയം, രഞ്ജിത്ത് പടിക്കൽ, ലൈജു കോട്ടയം, ജോണി താമരശ്ശേരി, ചന്ദ്രൻ വളയം, നൈസാo കോട്ടയം എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...