വിഴിഞ്ഞം തുറമുഖം നിരക്കുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖപ്രവർത്തനത്തിന്റെ ഭാഗമായി തുറമുഖത്ത് കപ്പലുകളും ചരക്കും എത്തിക്കുന്നതിനുള്ള നിരക്കുകൾ പ്രഖ്യാപിച്ചു. കൊളംബോ തുറമുഖത്തെക്കാൾ കുറഞ്ഞനിരക്കാണ് പല സേവനങ്ങൾക്കും. കൊച്ചിയെക്കാൾ കുറഞ്ഞനിരക്കാണ് വിഴിഞ്ഞം ഈടാക്കുന്നതെന്നും ശ്രദ്ധേയമാണ്. തുറമുഖത്ത് അടയ്ക്കേണ്ട നിശ്ചിതചാർജുകളുൾപ്പെടുന്ന പോർട്ട് ഡ്യൂസ്, കപ്പലുകൾ പുറങ്കടലിൽനിന്ന് തുറമുഖത്തേക്ക്‌ എത്തിക്കാനുള്ള പൈലറ്റേജ് ചാർജ്, കപ്പൽ നിർത്തിയിടാനും ചരക്ക് കയറ്റിറക്കുമതി ചെയ്യാനുള്ള ബെർത്ത് ഹയർ എന്നിവയാണ് തുറമുഖങ്ങളിൽ പ്രധാനമായി നൽകേണ്ടത്. കപ്പൽ ബെർത്തിൽ നിർത്തിയിടുന്ന വെസൽ റിലേറ്റഡ് ചാർജാണ് (വി.ആർ.എൽ.) പ്രധാനം. ചരക്ക് കയറ്റിറക്കുമതി ചെയ്യുന്നതിനുള്ള കണ്ടെയ്‌നർ റിലേറ്റഡ് ചാർജും (സി.ആർ.സി.) കപ്പൽക്കമ്പനികൾ പരിഗണിക്കും. കപ്പലിന്റെ കേവുഭാരത്തെ (ജി.ആർ.ടി.- ഗ്രോസ് രജിസ്‌ട്രേഡ് ടണ്ണേജ്) കണക്കാക്കിയാണ് നിരക്കുകൾ നിശ്ചയിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...