Tuesday, April 23, 2024 10:31 pm

പോലീസ് നരനായാട്ടിനെതിരെ വിഴിഞ്ഞം ഐക്യദാര്‍ഢ്യ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് നരനായാട്ടിനെതിരെ വിഴിഞ്ഞം ഐക്യദാര്‍ഢ്യ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി. മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നിന്നാണ് കളക്ടറേറ്റിലേക്കുള്ള മാർച്ച് നടത്തിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ സർക്കാർ ചെയ്യേണ്ട കാര്യങ്ങളടക്കമുള്ളവയെപ്പറ്റി ഒരക്ഷരമുരിയാടാതെ മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളും തീവ്രവാദികളുമായി ആക്ഷേപിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. വിഴിഞ്ഞത്തെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരാറിന്റെ ഭാഗമായി പുനരധിവാസം അടക്കമുള്ള പാക്കേജിനായി നീക്കിവെച്ച 752 കോടി രൂപയിൽ ഒരു രൂപ പോലും കഴിഞ്ഞ ആറു വർഷമായി ചെലവഴിക്കാതെ ഒഴിപ്പിച്ചവരെയും വീട് നഷ്ടപ്പെട്ടവരെയും സിമന്റ് ഗോഡൗണിൽ പാർപ്പിച്ച സർക്കാരാണ് എല്ലാ പ്രശ്നങ്ങളും ക്ഷണിച്ചു വരുത്തിയത്. ആറു വർഷമായി ഒന്നും ചെയ്യാതെ വന്നപ്പോൾ മത്സ്യത്തൊഴിലാളികൾ സമരരംഗത്തേക്ക് വന്നതിനെ തുടർന്നാണ് രണ്ടുമാസം മുമ്പ് മുട്ടത്തറയിലെ ഭൂമി പോലും കണ്ടെടുത്തത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും അദാനിയെ പ്രീതിപ്പെടുത്താനുമായി ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നും സ്ഥലത്ത് പോലുമില്ലാതിരുന്ന ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയത് ഇതിന്റെ തെളിവാണെന്നും പുതുശ്ശേരി പറഞ്ഞു.

വർഗീയതക്കെതിരെ ചന്ദ്രഹാസമിളക്കുന്ന സിപിഎമ്മും മന്ത്രിമാരും ഇപ്പോൾ വിഴിഞ്ഞത്ത് ജനങ്ങളെ വർഗീയമായി ചേരിതിരിച്ച് തമ്മിലടിപ്പിച്ച് സമരം പൊളിക്കാനുള്ള കുൽസിത നീക്കമാണ് നടത്തുന്നതെന്നും പുതുശ്ശേരി ആരോപിച്ചു.   ഐക്യദാർഢ്യ സമിതി കൺവീനർ പി.പി. ജോൺ അധ്യക്ഷത വഹിച്ചു. ആർ. ബിജു, മേലൂട് ഗോപാലകൃഷ്ണൻ, അഡ്വ. ബാബു വർഗീസ്, എസ്. രാജീവൻ, ബേബി ചെരിപ്പിട്ടകാവ്, അജികുമാർ കറ്റാനം, സി. ഫ്രാൻസിസ്, എസ്. രാധാമണി, ബിനു ബേബി, ശരണ്യ രാജ്, ദീപു ഉമ്മൻ, ജെയിംസ് കാക്കനാട്, ടി. എം. മാത്യു എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യണം : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവന്‍...

വോട്ടെടുപ്പിന്റെ അന്നും തലേന്നുമുള്ള അച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ തലേദിവസവും (ഏപ്രില്‍ 25) വോട്ടെടുപ്പു...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ജില്ലയിൽ ചെലവുകളുടെ മൂന്നാംഘട്ട പരിശോധന പൂര്‍ത്തിയായി

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ മൂന്നാംഘട്ട...

റാന്നിയിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍ കുത്തിവെയ്പ്പ് നൽകിയ സംഭവം ;...

0
റാന്നി: റാന്നി വലിയകലുങ്കിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍...