മഴക്കെടുതി ; വിഴിഞ്ഞത്ത് കുന്നിടിഞ്ഞ് വീണു – വീട് ഭാഗികമായി തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വീടിനോടുചേര്‍ന്ന കുന്നിടിഞ്ഞപ്പോള്‍ വീടിന്റെ ഒരു ഭാഗവും ഇടിയുകയായിരുന്നു. കോട്ടപ്പുറം സ്വദേശി പീറ്ററിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ആര്‍ക്കും പരുക്കുകളില്ല. മണ്ണിടിഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ വീട്ടുകാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴയില്‍ തിരുവനന്തപുരത്ത് കിണറുകളും ഇടിഞ്ഞു. തൂങ്ങാംപാറ ഹരിജന്‍ കോളനിയിലാണ് കിണറുകള്‍ ഇടിഞ്ഞത്. മഴയില്‍ നേരിയ കുറവുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും അതീവജാഗ്രത നല്‍കിയിട്ടുണ്ട്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴക്കെടുതി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ശബരിമല തീര്‍ത്ഥാടക പാതകളിലും വെള്ളം കയറി. മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പുയരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 140.35അടിയായി. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2399.14 അടിയായി. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...