വിഴിഞ്ഞം ആയുധകടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ ശ്രീലങ്കന്‍ പൗരന്‍ എന്‍ഐഎയുടെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം ആയുധകടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ ശ്രീലങ്കന്‍ പൗരന്‍ എന്‍ഐഎയുടെ പിടിയില്‍. ശ്രീലങ്കന്‍ പൗരനായ സത്കുനം അഥവാ സബേശന്‍(47) ആണ് അറസ്റ്റിലായത്. ഇയാള്‍ എല്‍ടിടിയുടെ മുന്‍ ഇന്റലിജന്‍സ് വിങ് അംഗമാണെന്ന് എന്‍ഐഎ അറിയിച്ചു.

ചെന്നൈ വത്സരവാക്കത്ത് താമസിക്കവേയാണ് പിടിയിലായത്. പാക്കിസ്ഥാനില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള ആയുധ കടത്തിനും അതുവഴി ശേഖരിക്കുന്ന ഫണ്ട് ഉപയോഗിച്ച്‌ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കലും ആയിരുന്നു ഇയാളുടെ നേതൃത്വത്തില്‍ നടന്നിരുന്നത്.

മാര്‍ച്ച്‌ 18 ന് രവിഹന്‍ശി എന്ന ബോട്ട്തീരസംരക്ഷണ സേന പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മിനിക്കോയ് ദ്വീപിന് സമീപത്ത് നിന്ന് പിടികൂടിയ ബോട്ടില്‍ 5 എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും ഉണ്ടായിരുന്നു.

ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് 6 ശ്രീലങ്കന്‍ സ്വദേശികളെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മെയ് ഒന്നിനാണ് എന്‍ഐഎ ഏറ്റെടുത്തത്. സത്കുനം, ഇന്ത്യയില്‍ എല്‍ടിടിഇ അനുഭാവികളുടെ ഗൂഢാലോചനാ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

നേരത്തെ കടല്‍മാര്‍ഗം ആയുധങ്ങളും ലഹരിമരുന്നും കടത്തിയതു പിടികൂടിയ സംഭവത്തില്‍ ഏഴു പ്രതികള്‍ക്കെതിരെ എന്‍ഐഎനിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയിരുന്നു. ശ്രീലങ്കന്‍ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെന്‍ഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷന്‍, നിശങ്ക, സുരേഷ് രാജ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.

പ്രതികളുടെ പാക്കിസ്ഥാന്‍, എല്‍ടിടിഇ ബന്ധങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. എന്‍ഐഎ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം ചെന്നൈയില്‍ നടത്തിയ റെയ്ഡില്‍ പ്രതികളുടെ എല്‍ടിടിഇ ബന്ധം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ലഹരി മരുന്ന്, ആയുധ കടത്തുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് ഒരു പാക്ക് പൗരനാണെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.

ലഹരി കടത്തിന് കേരളത്തിലും ആസൂത്രണവും സാമ്ബത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്ന് അറസ്റ്റിലായ സുരേഷ് രാജ് വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനില്‍നിന്നുള്ള ലഹരിമരുന്ന് ശ്രീലങ്കയിലെ ഹമ്ബന്‍തോട്ട തുറമുഖത്ത് എത്തിച്ച്‌ മറ്റു രാജ്യങ്ങളിലേക്കു കടത്തുന്നതായിരുന്നു പ്രതികളുടെ രീതി.

ഇതിന് എല്‍ടിടിഇയുടെ മുന്‍ നേതാക്കളെ ഉപയോഗപ്പെടുത്തുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മറ്റുമുള്ള എല്‍ടിടിഇയുടെ നിര്‍ജീവ സെല്ലുകള്‍ ഇതിനു സഹായം ചെയ്തിരുന്നതും കണ്ടെത്തി. തമിഴ്‌നാട് തീരങ്ങളും ലക്ഷദ്വീപിലെ ആളില്ലാത്ത ദ്വീപുകളും പ്രതികള്‍ ഇതിനായി ഉപയോഗിച്ചതും കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...