വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം കൊണ്ടുവന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലെയറാണ് വിഎല്‍സി. വീഡിയോലാന്‍ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയര്‍ വിഎല്‍സി മീഡിയ നാമ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ ഏകദേശം രണ്ട് മാസം മുമ്പ് ഇന്ത്യയില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാലിതുവരെ കമ്പനിയോ കേന്ദ്രഗവണ്‍മെൻ്റോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎല്‍സി മീഡിയ പ്ലെയര്‍ എന്നാണ് ആരോപണം. അതുകൊണ്ടാണ് പ്ലെയര്‍ രാജ്യത്ത് നിരോധിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാല സൈബര്‍ ആക്രമണ പ്രവര്‍ത്തനത്തിന്‍റെ  ഭാഗമായി സ്പാം ലോഡര്‍ വിന്യസിക്കാന്‍ സിക്കാഡ വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്  സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

ഇത് സോഫ്റ്റ് നിരോധനമാണെന്നാണ് കണക്കുകൂട്ടല്‍. അതാകാം കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനിയോ സര്‍ക്കാരോ പുറത്തുവിടാത്തത്. ട്വിറ്ററിലെ ചില ഉപയോക്താക്കള്‍ ഇപ്പോഴും പ്ലാറ്റ്ഫോമിന് നിയന്ത്രണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാളായ ഗഗന്‍ദീപ് സപ്ര എന്ന ഉപയോക്താവ് വിഎല്‍സി വെബ്സൈറ്റിന്‍റെ  നിലവിലെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തു.’ഐടി ആക്റ്റ്, 2000 പ്രകാരം ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ  ഉത്തരവ് അനുസരിച്ച്‌ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നു’ എന്നാണ് സ്‌ക്രീന്‍ ഷോട്ടില്‍ കാണിക്കുന്നത്.

നിലവില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ വെബ്‌സൈറ്റും ഡൗണ്‍ലോഡ് ലിങ്കും രാജ്യത്ത് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. രാജ്യത്ത് ആര്‍ക്കും വിഎല്‍സി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. ഫോണില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്കും ഇത് ബാധകമാണ്. എസിടി ഫൈബര്‍ നെറ്റ്, ജിയോ, വോഡഫോണ്‍- ഐഡിയ എന്നിവ ഉള്‍പ്പെടെ എല്ലാ പ്രധാന ഐഎസ്പികളിലും വിഎല്‍സി മീഡിയ പ്ലെയര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപൂർവ്വ നേട്ടത്തിൽ തിളങ്ങി രേണു ധാരിയാൽ; ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത് 9 അടി നീളമുള്ള...

0
ഉത്തരാഖണ്ഡ്: ക്ഷണികമായ ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ആധുനിക യുഗത്തിൽ, ഒരു പതിറ്റാണ്ടോളം...

ഹണിട്രാപ്പ് തട്ടിപ്പ്: ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിൽ നിന്ന് ആറ് കോടി രൂപ...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് യുവതി പണം...

പ്രകോപനം തുടർന്ന് അർജുൻ ആയങ്കി ; സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക അന്വേഷണവുമായി പോലീസ്

0
കണ്ണൂർ: ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...