പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തവും, ആറ് വര്‍ഷം തടവും

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തവും, ആറ് വര്‍ഷം തടവും ,1.10 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പട്ടുവം കാവുങ്കലിലെ ആശാരിപണിക്കാരനായ ചെല്ലരിയന്‍ അഭിലാഷിനെ (39)യാണ് തളിപ്പറമ്പ്  ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സി.മുജീബ് റഹമാന്‍ ശിക്ഷ വിധിച്ചത്.

2015 നവബറില്‍ അവസാനത്തെ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരാധനാലയത്തില്‍ പോയപ്പോള്‍ ബലമായി തടഞ്ഞ് നിര്‍ത്തി ദേഹോപദ്രവം ഏല്പിച്ച്‌ ബലാല്‍സംഗം ചെയ്യുകയും, സംഭവത്തെ കുറിച്ച്‌ പുറത്ത് പറഞ്ഞാല്‍ അച്ഛനമ്മമാരെ കൊല്ലുമെന്ന് പറഞ്ഞ് ഭിക്ഷണിപ്പെടുത്തി ഒന്നില്‍ കുടുതല്‍ തവണ മാനഭംഗപ്പെടുത്തിയെന്നുമാണ് കേസ്സ്.

2016 ഫെബ്രുവരി 29 നാണ് തളിപ്പറമ്പ് പോലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ തളിപ്പറമ്പ് പോലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇപ്പോള്‍ കണ്ണൂര്‍ റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ കെ.വിനോദ് കുമാറാണ് കോടതിയില്‍ കുറ്റം പത്രം നല്കിയത്. വാദിഭാഗത്തിനുവേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ: ഷെറിമോള്‍ ജോസ് ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...