കുവൈത്ത് സിറ്റി: മലയാളി സാമൂഹ്യ പ്രവർത്തകൻ കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി വി.എം. ജോൺ (70) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മസ്തിഷ്ക്ക ആഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വടശേരിക്കര പ്രവാസി അസോസിയേഷൻ രക്ഷാധികാരിയും കല കുവൈത്ത് കേന്ദ്ര കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ – ആനി ജോൺ, മകൻ – ലജിൻ ജോൺ (കുവൈത്ത്).
വടശ്ശേരിക്കര സ്വദേശി വി.എം. ജോൺ (70) കുവൈത്തിൽ നിര്യാതനായി
RECENT NEWS
Advertisment