തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിഎസിന് നേരെയുള്ള പോലീസ് മർദനത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. പോലീസിലെ ക്രിമിനലുകൾക്കെതിരെ പേരിന് നടപടികൾ സ്വീകരിച്ച് വെള്ളപൂശാൻ ശ്രമിച്ചു. പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. പോലീസ് കാട്ടാളത്തം നാടിനെ ഞെട്ടിക്കുന്നതാണ്. പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ വ്യക്തമായി. ആഭ്യന്തരവകുപ്പിനും നടപടി തീരാ കളങ്കം വരുത്തി. ഇവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി.എം.സുധീരൻ ആവശ്യപ്പെട്ടു. പോലീസിലെ ക്രിമിനലുകൾ ഒരുകാരണവശാലും സർവീസിൽ തുടരാൻ പാടില്ല. ഒപ്പം നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയും ഉറപ്പുവരുത്തണം. ഇവരെ സംരക്ഷിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും നടപടി ഉണ്ടാവണം. കേൾവി നഷ്ടപ്പെട്ട സുജിത്തിന് നഷ്ടപരിഹാരം നൽകാനും സർക്കാർ തയാറാവണമെന്നും വി.എം.സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























