ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യാത്രക്കാരൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യാത്രക്കാരൻ. ഇൻഡിഗോയുടെ 6E 6571 വിമാനത്തിൽ തിങ്കളാഴ്ചയാണ് സംഭവം. വ്യോമയാന പ്രോട്ടോകോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ എത്തിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ക്യാബിൻ ക്രൂവിനോടും സഹ യാത്രികരോടും ഇയാൾ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. മദ്യപിച്ച് വിമാനത്തിൽ കയറിയ യാത്രക്കാരൻ ഉടൻ തന്നെ ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാൾ തർക്കിച്ചു. വിമാനം പറന്ന് ഉയർന്നപ്പോൾ ഇയാൾ ശീതളപാനീയത്തിന്റെ കുപ്പിയിൽ ഒളിപ്പിച്ച മദ്യമെടുത്ത് കുടിച്ചതായും വിമാനത്തിലെ ജീവനക്കാർ ആരോപിക്കുന്നു. തുടർന്ന് വിമാനം കൊൽക്കത്തയിൽ എത്തിയതോടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ താൻ ‘ഹര ഹര മഹാദേവ’ ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് യാത്രക്കാരൻ വ്യക്തമാക്കി. മതപരമായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും യാത്രയ്ക്കിടയിൽ മദ്യപിച്ചിട്ടില്ലെന്നുമായിരുന്നു ഇയാളുടെ വാദം. വിമാനത്തിൽ കയറും മുൻപ് ബിയർ കുടിച്ചിരുന്നു എന്നും അതിന്റെ റസീപ്റ്റ് കയ്യിൽ ഉണ്ടെന്നും യാത്രക്കാരൻ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ വിമാനത്തിലെ ജീവനക്കാർ തന്നെ ബുദ്ധിമുട്ടിച്ചതായും യാത്രക്കാരൻ ആരോപിക്കുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും പരാതി കൊടുത്തിട്ടുണ്ട്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...