കുമരകത്തെ ഗതാഗതക്കുരുക്കിന് പരിഹാരം ; കാരിക്കാത്തറ പാലം നിർമ്മാണത്തിനു തുടക്കം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുമരകത്ത് വിനോദസഞ്ചാരികളടക്കം ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ കാരിക്കാത്തറ (കോണത്താറ്റ്) പാലത്തിന്റെ നിര്‍മ്മാണത്തിലൂടെ കഴിയുമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കോട്ടയം-കുമരകം റോഡിലെ കാരിക്കാത്തറ (കോണത്താറ്റ്) പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ആറ്റമംഗലം സെന്റ് ജോണ്‍സ് യാക്കോബൈറ്റ് സിറിയന്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞാലുടന്‍ കുമരകം-കോട്ടയം റോഡിന്റെ ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ഇല്ലിക്കല്‍ പാലം മുതല്‍ കൈപ്പുഴമുട്ട് വരെയുള്ള 13.3 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുന്നതിന് കിഫ്ബി 120 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മികച്ച നിലവാരത്തില്‍ ഇത് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം-കുമരകം റോഡില്‍ ഗതാഗതക്കുരുക്ക് നേരിടുന്ന ഇടുങ്ങിയ പാലമാണ് കോണത്താറ്റ് പാലം. നാലുമീറ്റര്‍ മാത്രമാണ് നിലവിലെ പാലത്തിന്റെ വീതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി മുന്‍കൈയെടുത്താണ് പുതിയ പാലം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്.

കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിര്‍മിക്കുക. 26.20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. ഇരുവശങ്ങളിലുമായി 55, 34 മീറ്റര്‍ നീളത്തില്‍ അപ്രോച്ച്‌ റോഡും നിര്‍മ്മിക്കും. 18 മാസമാണ് നിര്‍മ്മാണ കാലാവധി. നിര്‍മ്മാണ സമയത്ത് വാഹനങ്ങള്‍ കടന്നുപോകുന്നതിന് പാലത്തിന്റെ ഇടതുവശത്തായി 150 മീറ്റര്‍ നീളത്തില്‍ സര്‍വീസ് റോഡ് സ്ഥാപിക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യസാബു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...