Saturday, April 20, 2024 3:41 pm

ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെയില്‍വേയുടെ ‘ബേബി ബര്‍ത്ത്’ സംവിധാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെയില്‍വേയുടെ നടപടി. കുഞ്ഞുങ്ങള്‍ക്കായി ‘ബേബി ബര്‍ത്ത്’ സംവിധാനം എന്ന ആശയമാണ് ട്രെയിനില്‍ നടപ്പിലാക്കിയത്. മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഈ സംവിധാനം ആദ്യമായി ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹി ഡിവിഷനിലെ, തെരഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി. ലക്നൗ മെയില്‍ കോച്ചിലാണ് ഈ സംവിധാനം ആദ്യമായി ആരംഭിച്ചത്.

Lok Sabha Elections 2024 - Kerala

ലോവര്‍ ബര്‍ത്തിനൊപ്പമാണ് ബേബി ബര്‍ത്ത് സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമില്ലാത്ത സമയം ഈ സീറ്റ് മടക്കി വെയ്ക്കാനും സാധിക്കും. 770 മില്ലി മീറ്റര്‍ നീളവും 225 മില്ലി മീറ്റര്‍ വീതിയും 76.2 മില്ലി മീറ്റര്‍ ഉയരവുമാണ് ബേബി ബര്‍ത്തിന്റെ അളവുകള്‍. പരീക്ഷണം വിജയം കണ്ടാല്‍ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇന്ത്യന്‍ റെയില്‍വേ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം ; സമസ്തയുടെ മുഖപത്രം തെരുവിൽ കത്തിച്ച് മുസ്ലിം ലീഗ്

0
മലപ്പുറം : സമസ്തയുടെ മുഖപത്രം സുപ്രഭാതം പത്രം മുസ്ലിം ലീഗ്...

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്കുശേഷം മലയോര...

മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല, പറഞ്ഞത് പോസ്റ്റർ പ്രചരിക്കുന്നുവെന്ന് : കെകെ ശൈലജ

0
കോഴിക്കോട് : വടകരയിലെ സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി...

 കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം ഏപ്രില്‍ 23ന്

0
കോന്നി :  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മഹോത്സവത്തിന്‍റെ പത്താം...