സഹകരണ ഓണചന്തകള്‍ വിപണിയില്‍ ആശ്വാസമായി : മന്ത്രി വി എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ ഓണം വിപണിയില്‍ വിലകയറ്റത്തിന് തടയിടാന്‍ സഹകരണ ഓണ ചന്തകള്‍ക്ക് കഴിഞ്ഞതായി സഹകരണ രജിസ്ട്രേഷന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സംസ്ഥാനത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1680 സഹകരണ ഓണചന്തകളാണ് ഇത്തവണ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖനേ സഹകരണ സംഘങ്ങള്‍ നടത്തി വരുന്നത്. ഇക്കഴിഞ്ഞ 29 ന് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ വിപണികള്‍ സജീവമായി നടന്നു വരികയാണ്.

ഓണച്ചന്തയില്‍ 13 ഇനം നിത്യോപയോഗസാധനങ്ങള്‍ 50% വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിപണിയില്‍ നിന്നും 30% വരെ വിലക്കുറവില്‍ സബ്‌സിഡി ഇനങ്ങളും, 10% – 40% വിലക്കുറവില്‍ നോണ്‍-സബ്സിഡി ഇനങ്ങളും ലഭ്യമാക്കുവാനാണ് തീരുമാനിക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തത്. എന്നാല്‍ വിപണിയിലെ വിലകയറ്റം മൂലം ഇപ്പോള്‍ 60 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് വാങ്ങാന്‍ സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇത്തവണ വളരെ നേരത്തെ തന്നെ സഹകരണ വകുപ്പ് ഓണ ചന്തകള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഗുണമേന്മയില്‍ കര്‍ശനമാനദണ്ഡങ്ങള്‍ പാലിച്ചാണ് സാധനങ്ങള്‍ എത്തിച്ചത്. സാധനങ്ങളില്‍ ചിലതിന് സര്‍ക്കാര്‍ നിശ്‌ചയിച്ച ഗുണനിലവാരം ഇല്ലെന്ന് കണ്ടെപ്പോള്‍ അത് തിരികെ നല്‍കി മികച്ച ഉത്പന്നം വാങ്ങിയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഒരു വിട്ടു വീഴ്ച്ചയും പാടില്ലന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും ഇത്തവണ ഓണചന്തകളില്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടുണ്ട്. പല മേഖലകളിലും പച്ചക്കറികളും പലവ്യജ്നഉത്പന്നങ്ങളും ഒന്നിച്ച്‌ സഹകരണ ഓണചന്തകള്‍, ഗ്രാമീണ ചന്തകള്‍ എന്നീപേരുകളിലും ഓണം വിപണി ആരംഭിച്ചിട്ടുണ്ട്. അരി-25 രൂപ, പച്ചരി- 23, പഞ്ചസാര- 22, വെളിച്ചെണ്ണ(500 മി.) – 46 , ചെറുപയര്‍- 74, മുളക്-75, മല്ലി- 79, ഉഴുന്ന്- 66, കടല-43 എന്നീ വിലയ്ക്കാണ് പ്രധാന സബ്സിഡി ഇനങ്ങള്‍ നല്‍കുന്നത്. കൂടാതെ തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികള്‍ എന്നിവ പ്രത്യേക വിലക്കുറവില്‍ വില്‍ക്കുന്നുണ്ട്. ഇത്തവണ ഓണത്തിന് സഹകരണമേഖലയുടെ ഉത്പന്നങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ തൃവേണി സ്റ്റോറുകളിലൂടെയും വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. ത്രിവേണി ഔട്ട്ലെറ്റുകളില്‍ സഹകരണ കോര്‍ണ്ണര്‍ എന്ന പ്രത്യേക സ്ഥലം ഒരുക്കിയാണ് ഇവയുടെ വില്‍പ്പന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...