പത്തനംതിട്ട ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി അനില്‍ എം.കുര്യനെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലാ : പത്തനംതിട്ട ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍ എം.കുര്യനെ അനേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സണ്ണി വി.സക്കറിയ ആണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.  സംസ്ഥാന വോളീബോൾ അസോസിയേഷൻ നോമിനിയായി വോളീബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ എഫ്.ഐ.വി.ബി നടത്തുന്ന ലെവൽ വൺ, ലെവൽ ടു കോച്ചസ് ക്ലിനിക്കിൽ പങ്കെടുക്കുകയും പാസ്സായി സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തയാളാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അനില്‍ എം.കുര്യന്‍.

എന്നാല്‍ വി.എഫ്.ഐ നൽകിയ സർട്ടിഫിക്കറ്റ് ശരിയല്ലെന്നും എഫ്.ഐ.വി.ബി സെക്രട്ടറി ജനറൽ ഒപ്പുവെച്ചിട്ടില്ലെന്നും അതിനാല്‍ തനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അനില്‍ എം.കുര്യന്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച്  വി.എഫ്.ഐക്ക്  എതിരെ എഫ്.ഐ.വി.ബിക്ക്  പത്തനംതിട്ട ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി ആയിരിക്കെ  അനില്‍ എം. കുര്യന്‍ പരാതിയും നല്‍കിയിരുന്നു.

കൂടാതെ പത്തനംതിട്ട ജില്ലാ വോളിബാൾ അസോസിയേഷൻ സെക്രട്ടറി ആയിരിക്കെ അനില്‍ എം.കുര്യന്‍ സോഷ്യൽ മീഡിയയിൽക്കൂടി സംസ്ഥാന വോളീബോൾ അസോസിയേഷനെ അവഹേളിക്കുന്ന നിലയില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ഇവ വ്യാപകമായി ഷെയര്‍ ചെയ്ത്  സംസ്ഥാന വോളീബോൾ അസോസിയേഷൻ നടത്തുന്ന ചാംപ്യൻഷിപ്പുകളെയും സെലക്ടർമാരെയും അവഹേളിക്കുകയും ചെയ്തുവെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....