ബിജെപി നടത്തുന്ന വോട്ട് കൊള്ള ഇന്ത്യൻ ജനാധിപത്യം സ്വാതന്ത്ര്യത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ; അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധികാരത്തിൽ തുടരാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചു ബിജെപി നടത്തുന്ന വോട്ട് കൊള്ള ഇന്ത്യൻ ജനാധിപത്യം സ്വാതന്ത്ര്യത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അഞ്ചുകോടി ഒപ്പുകൾ രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് നടത്തുന്ന വോട്ട് ചോരി സിഗ്നേച്ചർ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അടൂരിൽ നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്പെഷ്യൽ റിവിഷൻ നടത്തുന്നതും അട്ടിമറി ലക്ഷ്യം വെച്ചാണ്. കേന്ദ്ര സർക്കാരിനെ പിന്തുടർന്ന് കേരളത്തിലെ പഞ്ചായത്ത്‌ മുനിസിപ്പൽ വോട്ടർ പട്ടികയിൽ സിപിഎം വ്യാപകമായി തിരിമറി നടത്തുകയാണെന്നും പഴകുളം മധു പറഞ്ഞു.

അംപയർ ആകേണ്ട തെരഞ്ഞെടപ്പ് കമ്മീഷൻ പക്ഷം ചേർന്നാൽ പിന്നെ തെരഞ്ഞെടുപ്പ് നടത്തിയിട്ടു കാര്യമില്ല. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. സചി ദേവി, ജിനു കളീയ്ക്കൽ, മഞ്ജു വിശ്വനാഥ്, രഞ്ജനി സുനിൽ, വസന്തകുമാർ, ലീലാ രാജൻ, വിമല മധു, സജിനി മോഹൻ, അനിത കീഴൂട്ട്, ഉഷാകുമാരി, ശാന്ത ദേവി, ലീലാമ്മ പീറ്റർ, സരള ലാൽ, മറിയാമ്മ ജേക്കബ്, സുധാ പത്മകുമാർ, ലേഖ, വിജയലക്ഷമി ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...