വോട്ട് കച്ചവടം സൂക്ഷിക്കണം : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ കോന്നി ബ്ലോക്ക് പര്യടനം തിരുമങ്ങാട് ജംഗ്ഷനിൽ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സർവ്വേ പ്രവചനങ്ങൾ കണ്ട് പ്രവർത്തകരുടെ കണ്ണ് മഞ്ഞളിക്കരുത്. സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് മറിക്കും. അതുകൊണ്ട് ജാഗ്രതയോടു കൂടി പ്രവർത്തിക്കണമെന്നും പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ബിജെപിയും സിപിഎം തമ്മിലുള്ള അന്തർധാര സജീവം ആണെന്നും അതുകൊണ്ടുതന്നെ ഇവർ പരസ്പരം എപ്പോഴാണ് വോട്ട് മറിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നത് എന്ന് പ്രവചിക്കുവാൻ സാധിക്കുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി

. ജനവഞ്ചകരായ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ വിധിയെഴുത്ത് ഏപ്രിൽ 26ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിൻറെ ജനാധിപത്യം അപകടത്തിൽ ആണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻ്റണി പറഞ്ഞു. ഈ സംസ്ഥാനത്തിന് കടയ്ക്കണിയിൽ ആക്കിയവരെയും രാജ്യത്തെ മത ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും അടിച്ചമർത്തുകയും ചെയ്യുന്ന രണ്ടു ഭരണകൂടങ്ങൾക്കെതിരെയും ആണ് നമ്മുടെ പോരാട്ടം എന്നും അദ്ദേഹം ഓർമിപ്പിച്ചു. കോന്നി ബ്ലോക്ക് പ്രസിഡൻ്റ് ദിനാമ റോയ്, യുഡിഎഫ് കോന്നി നിയോജകമണ്ഡലം ചെയർമാൻ എസ് സന്തോഷ് കുമാർ, കൺവീനർ ഉമ്മൻ മാത്യു വടക്കേടത്ത്, റോബിൻ പീറ്റർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് മല്ലു പി രാജു എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...