നിങ്ങള്‍ ജീവിച്ചിരിപ്പില്ല, ‘വോട്ടു ചെയ്യാനാകില്ല’ ; വോട്ടറുടെ മുഖത്ത് നോക്കി പ്രിസൈഡിംങ് ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഇതുവരെ വോട്ടുമുടക്കിയിട്ടില്ല. എങ്ങിനെയെങ്കിലും പോളിങ്ങ് ബൂത്തിലെത്തി തന്റെ സമ്മതിദാനവകാശം അബ്ദുള്‍ ബുഹാരി നിര്‍വഹിക്കാറുണ്ടായിരുന്നു. അതേ സന്തോഷത്തോടെയാണ് ഈ 81 ാം വയസ്സിലും അദ്ദേഹം പോളിങ്ങ് ബൂത്തിലെത്തിയത്. എന്നാല്‍ വോട്ട് ചെയ്യാനായി പോളിങ്ങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കെത്തിയപ്പോഴാണ് ഈ വയോധികന്‍ ശരിക്കും ഞെട്ടിയത്.

ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ; നിങ്ങള്‍ മരിച്ചുപോയി, ‘വോട്ടു ചെയ്യാനാകില്ല’. രേഖകളില്‍ മരിച്ചുപോയി എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാനെത്തിയ അബ്ദുള്‍ ബുഹാരി എന്ന വൃദ്ധനോടാണ്, നിങ്ങള്‍ മരിച്ചുപോയി എന്നാണ് റിപ്പോര്‍ട്ടുള്ളതെന്ന് പറഞ്ഞത്. അതുകൊണ്ട് വോട്ടു ചെയ്യാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഉദ്യോഗസ്ഥരുടെ വാദം കേട്ട് അമ്പരന്ന അബ്ദുള്‍ ബുഹാരി, പോളിങ് ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ചേലക്കര എസ്‌എംടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ടു ചെയ്യാനെത്തിയ വയോധികനാണ് ദുരനുഭവം നേരിട്ടത്.

ചേലക്കര പഴയന്നൂരില്‍ പനയാംപാടത്ത് മാധവന്‍ എന്ന വയോധികനും വോട്ടു ചെയ്യാനായില്ല. ബൂത്തില്‍ എത്തിയപ്പോള്‍ ഇയാള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...

ചിന്ത ജെറോമിനെതിരെ മന്ത്രി ഓജെ ജനീഷ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോമിനെതിരെ വിമർശനവുമായി...