Friday, July 4, 2025 12:14 am

കാട്ടുകഴുകന്‍മാരും ചെന്നായ്‌ക്കളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കൊത്തി വലിക്കുന്നു ; വി എസ്സിന്റെ മുന്‍ പി.എസ് എ സുരേഷ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാട്ടുകഴുകന്‍മാരും ചെന്നായ്‌ക്കളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാര്‍ട്ടിയെ സ്നേഹിക്കുന്ന സഖാക്കള്‍ പ്രതിരോധം തീര്‍ക്കണമെന്ന് എ സുരേഷ്. വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫിലെ അംഗമായിരുന്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിലാണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും അങ്ങനെ പുറത്താക്കിയതിന്റെ ന്യയ-അന്യായങ്ങള്‍ ചികഞ്ഞു വിഭാഗിയതയുടെ വേരുകള്‍ തേടുന്നത് പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോളല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും സുരേഷും കുറിപ്പില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം…

കാട്ടുകഴുകന്മാരും ചെന്നായ്ക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാക്കള്‍ പ്രതിരോധം തീര്‍ക്കേണ്ട കാലമാണിത്.

എന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. അങ്ങനെ പുറത്താക്കിയതിന്റെ ന്യയ അന്യായങ്ങള്‍ ചികഞ്ഞു വിഭാഗിയതയുടെ വേരുകള്‍ തേടുന്നത് പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോളല്ലയെ ന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അടുത്ത കാലത്തായി ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇപ്പോഴത്തെ വിഷയങ്ങളും പാര്‍ട്ടിയിലെ പണ്ടത്തെ വിഭാഗീതയും ചേര്‍ത്ത് വെച്ച്‌ പാര്‍ട്ടിയെ പ്രരോധത്തിലാക്കാനുള്ള പാഴ്ശ്രമ ചര്‍ച്ച കാണാന്‍ ഇടയായി.

ശിവശങ്കര വിഷയത്തിന്റെയും ബിനീഷിന്റെ വിഷയത്തിന്റെയും മെറിറ്റിലേക്ക് കടക്കുന്നില്ല. പറയാന്‍ കഴിയാതെയല്ല. പാര്‍ട്ടി ഏറ്റവും കൂടുതല്‍ ബൗദ്ധികവും ശാരീരികവുമായ ആക്രമണങ്ങള്‍ നേരിടുന്ന ഈ കാലത്ത് ഓരോ സഖാവും പ്രത്യയ ശാസ്ത്ര കവചകമാകേണ്ടതുണ്ട്. ഈ പാര്‍ട്ടി നില നില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

വര്‍ഗീയ ശക്തികള്‍ അരങ്ങു വാഴുന്ന ഈ ആസുര കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റ് ആശയ പാര്‍ട്ടികളും മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടത് ഏറ്റവും അനിവാര്യ സമയമാണിത്. വ്യത്യസ്ത അഭിപ്രായങ്ങള്‍, പാര്‍ട്ടിക്കകത്ത് കാലാകാലങ്ങളില്‍ സംഘടനക്കകത്തു നടക്കുന്ന നയപരമായ ഉള്‍പാര്‍ടി സമരങ്ങളാണ് അത് പാര്‍ട്ടി രൂപീകരണം മുതലുള്ള സത്യങ്ങളാണ്. അത്തരം ചര്‍ച്ചകളില്‍ നിന്നും സ്ഫുടം ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.

വിഭാഗീയതയുടെ പേരില്‍ അനേകം സഖാക്കളെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം അവരൊക്കെ പാര്‍ട്ടിയെ ജീവന് തുല്യം സ്‌നേഹിക്കുന്നവര്‍ തന്നെയാണ്. അവരുടെ ചിലവില്‍ പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ പൊതു മധ്യത്തില്‍ ചീത്ത വിളിക്കുന്നവര്‍ പാര്‍ട്ടി നന്നാവണം എന്നാഗ്രഹിക്കുന്നവരല്ല. പാര്‍ട്ടിയെ വലതു പക്ഷ ശതൃക്കള്‍ ആക്രമിക്കുമ്പോള്‍ അവരുടെ ഓരം ചേര്‍ന്നു എന്നാല്‍ ഇച്ചിരി എരിവിന് വിഭാഗീയത കൂടെ ഇരിക്കട്ടെ എന്ന് മേനിക്ക് ചാനലില്‍ പറയുന്നത് ശുദ്ധ തെമ്മാടിത്തവും പ്രതി ലോമപരവുമാണ്.

ഉപദേശികളായിരുന്നവര്‍ ഒന്നോര്‍ക്കുക തങ്ങളൊക്കെ അനുഭാവം പ്രകടിപ്പിച്ച പാര്‍ട്ടി നല്ലതും ഇപ്പോഴത്തെ പാര്‍ട്ടി ആകെ മോശവും എന്ന് വിലയിരുത്തുന്നത് അല്പത്തരം എന്നെ ലളിതമായ ഭാഷയില്‍ പറയാനാവൂ. കേരളത്തിലെ ഇടതുപക്ഷ അന്തരീക്ഷത്തെ തകര്‍ത്ത് വലതുപക്ഷവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഈ പുതിയ വിമോചന സമരാഭാസത്തിനെതിരെ കമ്യൂണിസ്റ്റുകാര്‍ ഒന്നിക്കണം. പാര്‍ട്ടിക്കകത്തോ പുറത്തോ എന്നത് വലിയ കാര്യമല്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...