സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരരംഗത്ത് വിഎസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കും. പ്രതിപക്ഷ നേതാവായിരിക്കെ വിഎസ്സിന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് സ്വതന്ത്രനായി സിപിഎം സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കുന്നത്. മുഹമ്മ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ലതീഷ് പത്രിക നല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാലാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥി. കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി വെറുതെവിട്ടിരുന്നു. 2006ല്‍ വിഎസിന് സീറ്റുനിഷേധിച്ചപ്പോള്‍ ഇതിനെതിരേ പ്രകടനം നടത്തി പിണറായി വിജയന്റെ കോലം കത്തിച്ചെന്നാരോപിച്ചാണ് ലതീഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് സ്മാരകം കത്തിച്ച കേസുണ്ടായത്. ജയലാലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി കമ്മിറ്റിയാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...