കിഫ്ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ബന്ധം : പുതിയ വിവാദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന് പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബി പിയര്‍ ഓഡിറ്റിങ്ങും നടത്തിയത്‌. പി. വേണുഗോപാലിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബിയുടെ ഓഡിറ്റിങ് നടത്തിയതെന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്. കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്ററായി സൂരി ആന്‍ഡ് കമ്പനിയെ ആണ് നിയമിച്ചത്. ഈ കമ്പനിയുമായി ബന്ധമുള്ള ആളാണ് വേണുഗോപാല്‍.

കിഫ്ബിയുടെ 38-ാം ബോര്‍ഡ് യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കിയ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകളുള്ളത്. ഇതില്‍ കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ്ങും പിയര്‍ റിവ്യൂ ഓഡിറ്റിങ്ങും നടപ്പാക്കുന്നതിന് രണ്ട് ഓഡിറ്റിങ് സ്ഥാപനങ്ങളെ നിയമിച്ചതായി വ്യക്തമാക്കുന്നു. പിയര്‍ റിവ്യൂ ഓഡിറ്ററായി നിയമിച്ചത് സൂരി ആന്‍ഡ് കമ്പനി എന്ന ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനത്തെയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദ ധന ഇടപാടുകള്‍ കൈകാര്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന് ഈ കമ്പനിയുമായി ബന്ധമുണ്ട്.

ഐ.ടി. സെക്രട്ടറി ആയിരുന്നപ്പോള്‍ എം. ശിവശങ്കര്‍ ടെക്‌നോപാര്‍ക്കിലെ ഓഡിറ്റിങ് പ്രവര്‍ത്തിയും ഈ സ്ഥാപനത്തിന് നല്‍കിയതിന് തെളിവുണ്ട്. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കാറുണ്ടെങ്കിലും പിയര്‍ റിവ്യൂ ഓഡിറ്റര്‍മാരെ നിയമിക്കാറില്ല. ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങള്‍ സ്വന്തം ഓഡിറ്റിങ് പ്രവര്‍ത്തികള്‍ വിലയിരുത്താനാണ് പിയര്‍ റിവ്യൂ ഓഡിറ്റിങ് നടത്തുന്നതെന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പറയുന്നു. അതിനാല്‍ കിഫ്ബിക്ക് പിയര്‍ റിവ്യൂ നടത്തേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.
സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് വിലയിരുത്താനായി പിയര്‍ റിവ്യൂ ഓഡിറ്റിങ് നടപ്പാക്കുന്നുവെന്ന് വേണമെങ്കില്‍ കിഫ്ബിക്ക് വിശദീകരിക്കാം. എന്നാല്‍ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാഗമായ സ്ഥാപനത്തെ തന്നെ കിഫ്ബി ഓഡിറ്റിങ്ങും ഏല്‍പിച്ചുവെന്നതാണ് വ്യക്തമാകുന്നത്‌. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കും ലൈഫ്‌ മിഷന്‍ കേസിലെ പ്രതികള്‍ക്കും വേണുഗോപാലുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....