സ്വരാജിന്റെ പരിഹാസത്തിന് മറുപടിയുമായി വി ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കേരളത്തില്‍ മൂന്നാം ദിനം പിന്നിടുകയാണ്. യാത്രയെ പരിഹസിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉറങ്ങാന്‍ വേണ്ടി സജ്ജമാക്കിയ കണ്ടെയ്നറുകളെ അദ്ദേഹം പരിഹസിച്ചിരുന്നു.

ചില മലയാളം മാദ്ധ്യമങ്ങളുടെ കണ്ടെയ്നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ കണ്ടെയ്‌നര്‍ ജാഥ’ ആര്‍ക്കെതിരെയാണെന്നും,​ ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബി ജെ പി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തിരഞ്ഞുപിടിച്ചുകൊണ്ടാണെന്നു സ്വരാജ് പരിഹസിച്ചിരുന്നു. ഇപ്പോഴിതാ ഇതിനുമറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.

ഗള്‍ഫ് നാടുകളില്‍ പൊള്ളുന്ന വെയിലില്‍ പണിയെടുക്കുന്ന പ്രവാസി മലയാളികളടക്കം നിരവധി പേര്‍ ഇത്തരം കണ്ടെയ്‌നര്‍ ഹോമുകളിലാണ് കഴിയുന്നതെന്നും​ “തൊഴിലാളി വര്‍ഗ”പാര്‍ട്ടിയുടെ പുതുതലമുറ നേതാക്കള്‍ക്ക് ഇത് ആരെങ്കിലും പറഞ്ഞുകൊടുക്കുന്നത് നല്ലതായിരിക്കുമെന്നും ബല്‍റാം മറുപടി നല്‍കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പൊള്ളുന്ന വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികളടക്കം നിരവധി പ്രവാസി മലയാളികള്‍ ഗള്‍ഫിലെ പല ലേബര്‍ ക്യാമ്ബുകളിലും കഴിയുന്നത് കണ്ടെയ്നര്‍ ഹോമുകളിലാണ്. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്നതെന്ന് “തൊഴിലാളി വര്‍ഗ”പാര്‍ട്ടിയുടെ പുതുതലമുറ നേതാക്കള്‍ക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നല്‍കുന്നത് നന്നായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...