മഞ്ചേശ്വരത്ത് പരിഹാരമായി ; വി.വി.രമേശന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി. ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. ഇന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും മഞ്ചേശ്വരത്തേയും ദേവികുളത്തേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.

മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ശങ്കര്‍, കെ.ആര്‍. ജയാനന്ദന്‍ എന്നിവരുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. ഈ രണ്ടു പേരുകളോടും മണ്ഡലം കമ്മിറ്റി എതിര്‍പ്പറിയിച്ചു. തുടര്‍ന്നാണ് വി.വി.രമേശനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ സംസ്ഥാന കമ്മിറ്റിയാകും രമേശനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക. ദേവികുളത്തെ സ്ഥാനാര്‍ഥിയേയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...