വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രധാനമന്ത്രി സുരക്ഷാ ബീമായോജന പദ്ധതിയുടെ ഗുണം ജില്ലയിലെ വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും ലഭ്യമാക്കുന്നതിതിന്റെ ഭാഗമായി കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലയിലെ എല്ലാ വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പോളിസി ഉറപ്പാക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു.

250 പേര്‍ക്കുള്ള ആദ്യ പ്രീമിയം തുക അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. ജില്ലയില്‍ 3500 വ്യവസായികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇന്‍ഷുറന്‍സ് ലഭ്യമാകാന്‍ പോകുന്നത്. ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോര്‍ളി ജോസഫ്, സെക്രട്ടറി സി.ജി. ആന്റണി, മല്ലപ്പള്ളി താലൂക്ക് പ്രസിഡന്റ് ബിജോയ് ജോണ്‍, അടൂര്‍ താലൂക്ക് പ്രസിഡന്റ് പ്രകാശ് ശര്‍മ്മ, കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് ഷാജി മാത്യു, തിരുവല്ല താലൂക്ക് സെക്രട്ടറി ടി.എ.എന്‍ ഭട്ടതിരി, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ, മാനേജര്‍ സി.ജി. മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...