വടക്കഞ്ചേരി അപകടത്തിന്‍റെ കാരണം വിവരിക്കുന്ന സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വടക്കഞ്ചേരി : വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്‍റെ കാരണം വിവരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. അപകടത്തിന്‍റെ സാഹചര്യങ്ങളും ബസിന്‍റെ നിയമ ലംഘനവും വിശകലനം ചെയ്തുള്ള വിശദ റിപ്പോര്‍ട്ടാണ് എന്‍ഫോഴ്സ്‌മെന്‍റ് ആര്‍ടിഒ എം കെ ജയേഷ് കുമാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറിയത്. അപകടം ഡിജിറ്റല്‍ പുനരാവിഷ്‌ക്കരണവും റിപ്പോര്‍ട്ടിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്. 18 പേജുള്ള റിപ്പോര്‍ട്ടില്‍ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള ചില കണ്ടെത്തലുകളും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.

അപകടകാരണം ടൂറിസ്റ്റ് ബസിന്‍റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് പാലക്കാട് ആര്‍ ടി ഒയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അപകടസ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. കെ.എസ് ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെ എസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്‍റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി ബസ് സഡന്‍ ബ്രേക്കിട്ടതു മൂലമാണ് അപകടം ഉണ്ടായതെന്നാണ് ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവറായ ജോമോന്‍ പോലീസിനോട് പറഞ്ഞത്. ഈ വാദം തള്ളുന്നതായിരുന്നു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെയും ബസിന്‍റെ ഉടമ അരുണിനേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...