ക​ട​പ്ര വാ​ത​ക ശ്മ​ശാ​നത്തിനായി കാത്തിരിപ്പ് നീളുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : വാ​ത​ക ശ്മ​ശാ​നം ഈ ​വ​ർ​ഷ​മെ​ങ്കി​ലും പ്ര​വ​ര്‍ത്തി​പ്പി​ക്കു​മോ​യെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ക​ട​പ്ര പ​ഞ്ചാ​യ​ത്ത്​ നി​വാ​സി​ക​ൾ. ബ​ര്‍ണ​ര്‍ കൂ​ടി സ്ഥാ​പി​ച്ചാ​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങാ​മെ​ന്ന ഘ​ട്ട​ത്തി​ല്‍ നി​ല​ച്ച​താ​ണ് പ​രു​മ​ല​യി​ലെ ശ്മ​ശാ​ന​ത്തി​ന്റെ പ​ണി. ഓ​ഡി​റ്റ് വി​ഭാ​ഗം ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് നി​ര്‍മാ​ണം നി​ല​ച്ച​ത്. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ​യും ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ന്റെ​യും പ​ദ്ധ​തി​യി​ൽ ഉ​ള്‍പ്പെ​ടു​ത്തി 40 ല​ക്ഷം രൂ​പ​ക്കാ​ണ്​ പ​ദ്ധ​തി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നാ​യി​രു​ന്നു നി​ര്‍മാ​ണ ചു​മ​ത​ല. ഇ​വ​രി​ല്‍ നി​ന്ന്​ സി​വി​ല്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്ത മ​റ്റൊ​രു സ്ഥാ​പ​നം നി​ര്‍മാ​ണ​ത്തി​ല്‍ ക്ര​മ​ക്കേ​ട്​ ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍ന്നു. ര​ണ്ട് ത​വ​ണ​യാ​യി ക​രാ​ര്‍ എ​ടു​ത്ത സ്ഥാ​പ​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് 16 ല​ക്ഷം രൂ​പ കൈ​മാ​റി.

പി​ന്നീ​ടു ന​ട​ന്ന ഓ​ഡി​റ്റി​ല്‍ ഇ​ത്ര​യും തു​ക​യു​ടെ നി​ര്‍മാ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണു ക്ര​മ​ക്കേ​ട്​ പു​റ​ത്താ​യ​ത്. അ​തോ​ടെ പ​ണി​ക​ള്‍ നി​ര്‍ത്തി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക്​ പ​ഞ്ചാ​യ​ത്തി​ന് നി​യ​മ​സ​ഭ സ​ബ്ജ​ക്റ്റ് ക​മ്മി​റ്റി​യു​ടെ നി​ര്‍ദേ​ശം വ​ന്നു. നി​ര്‍മി​ച്ച കെ​ട്ടി​ട​ത്തി​ന് ബ​ല​വ​ത്താ​യ അ​ടി​ത്ത​റ പോ​ലും ഇ​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ് എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നി​ല​വി​ൽ താ​ഴെ പൂ​ട്ടി​യ നി​ല​യി​ലാ​ണ് ശ്മ​ശാ​നം. എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച ശേ​ഷം ബാ​ക്കി പ​ണം കൂ​ടി ക​ണ്ടെ​ത്തി നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ നി​ഷ അ​ശോ​ക​ൻ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ...