വാ​ള​യാ​ര്‍ കേ​സ് സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​ര്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ന്റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യി​ല്‍ എ​ഫ്‌ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു. പോ​ക്സോ, എ​സ്‍​സി/​എ​സ്ടി നി​യ​മം, കൊ​ല​പാ​ത​കം എ​ന്നിവ ചു​മ​ത്തി​യാ​ണ് എ​ഫ്‌ഐ​ആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി അ​ന​ന്ത ​കൃ​ഷ്ണ​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ര​ണ്ട് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മൂ​ന്ന് പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് എ​ഫ്‌ഐ​ആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

2017 ജ​നു​വ​രി 13, മാ​ര്‍​ച്ച്‌ നാ​ല് എ​ന്നീ തി​യ​തി​ക​ളി​ലാ​ണ് വാ​ള​യാ​ര്‍ അ​ട്ട​പ്പ​ള​ള​ത്തെ സ​ഹോ​ദ​രി​മാ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളാ​യ വി. ​മ​ധു, ഷി​ബു, എം. ​മ​ധു, പ്ര​ദീ​പ് എ​ന്നി​വ​രെ 2019ല്‍ ​പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി വെ​റു​തെ വി​ട്ടു. വി​ധി​ക്കെ​തി​രെ​യു​ള​ള അ​പ്പീ​ലി​ന്‍​മേ​ല്‍ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ പ്രദീപ് ആ​ത്മ​ഹ​ത്യ ചെ​യ്തു. കേ​സ് അ​ട്ടിമ​റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​മു​ള്‍​പ്പെ​ടെ​യു​ള​ള സ​മ​ര​സ​മി​തി പ്രവര്‍ത്തകര്‍ സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...