ഗുരുതര വെളിപ്പെടുത്തലുമായി വാളയാര്‍ ഇരകളുടെ അച്ഛന്‍ : കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്​: വാളയാറില്‍ സഹോദരിമാര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടികളുടെ അച്ഛന്‍. പെണ്‍കുട്ടികള്‍ കൊല്ല​​പ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റം ഏറ്റെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്​.പി സോജന്‍ നിര്‍ബന്ധിച്ചതായാണ്​ വെളിപ്പെടുത്തല്‍.

പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും കേസ്​ ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ രക്ഷപ്പെടുത്താമെന്നും​​ സോജന്‍ വാഗ്​ദാനം ചെയ്​തതായും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സ്ഥലത്ത്​ താനും ആത്മഹത്യയ്ക്ക്​ ശ്രമിച്ചിരുന്നതായും ഭാര്യയുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കു​ട്ടികളുടെ അച്ഛന്‍​ പറഞ്ഞു.

കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡിവൈ.എസ്.പി സോജന്‍ ശ്രമിച്ചതെന്നും​ പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ടിട്ട്​ ഇന്നേക്ക്​ ഒരു വര്‍ഷം തികയുകയാണ്​. തങ്ങള്‍ക്ക്​ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സത്യാഗ്രഹ സമരം തുടങ്ങിയിട്ടുണ്ട്​. ഈ മാസം 31 വരെ സമരം തുടരും. വി.കെ. ശ്രീകണ്ഠന്‍ എം.പി, സി.ആര്‍. നീലകണ്​ഠന്‍ തുടങ്ങി നിരവധി പേര്‍ ഐക്യദാര്‍ഢ്യവുമായി സമര പന്തലിലെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...