പത്തനംതിട്ടയിൽ കോവിഡ് ടെസ്റ്റിംഗ് ലാബ് അടിയന്തിരമായി തുടങ്ങണം : പി. മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തു കോവിഡ് ടെസ്റ്റിംഗ് ലബോറട്ടറി ഇല്ലാത്ത മൂന്നു ജില്ലകളിൽ ഒന്ന് പത്തനംതിട്ടയാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ഉൾപ്പടെയുള്ള ജില്ലകളിൽ ഒന്നിൽ കൂടുതൽ ലബോറട്ടറികളുണ്ട്. കഴിഞ്ഞ മാസം പതിനാറാം തിയതി മുതലുള്ള 1600 റിസൾട്ടുകൾ ഇനിയും തിരുവനന്തപുരത്തെ ലബോറട്ടറിയിൽ നിന്ന്‌ ലഭിച്ചിട്ടില്ല എന്നത് ഏറെ ഗൌരവത്തോടെ കാണണം. പത്തനംതിട്ടയില്‍ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുവാന്‍ ഇതും കാരണമായി.

പരിശോധനാഫലം താമസിക്കുന്നതുമൂലം ഇരുപത് ദിവസത്തിലേറെയായി ക്വാറന്റൈനിൽ കഴിയുന്നവര്‍ നരകയാതന അനുഭവിക്കുകയാണ്. പ്രവാസികളും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരും വലിയ വാടക കൊടുത്താണ് ക്വാറന്റൈനിൽ കഴിയുന്നത്‌. ഇത് മൂലം സാമ്പത്തികമായി അവര്‍ ബുദ്ധിമുട്ടുകയാണ്. സർക്കാർ ക്വാറന്റൈൻ സെന്ററിലും ചീകിത്സാ കേന്ദ്രത്തിലും ആഹാരത്തിനും ചുടു വെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന സാഹചര്യം നിലവിലുണ്ട്. പത്തനംതിട്ടയിൽ കോവിഡ് ടെസ്റ്റിംഗ് ലബോറട്ടറി തുടങ്ങിയാൽ ഇതിന് പരിഹാരമുണ്ടാകും. ജില്ലാ കളക്ടര്‍ മുന്‍കൈ എടുത്ത് ഇതിനുവേണ്ട നിര്‍ദ്ദേശം സര്‍ക്കാരിലേക്ക് എത്രയുംവേഗം നല്‍കണമെന്നും പി.മോഹന്‍രാജ് ആവശ്യപ്പെട്ടു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...