വഖഫ് ഭൂമിയിലെ അനധികൃത നിര്‍മാണം പൊളിച്ചുനീക്കി

For full experience, Download our mobile application:
Get it on Google Play

ചാവക്കാട്: ചാവക്കാട് മഹല്ല് ജമാഅത്ത് വക വഖഫ് ഭൂമിയിലെ അനധികൃത നിര്‍മാണം പോലീസിന്റെ സാന്നിധ്യത്തില്‍ നഗരസഭ പൊളിച്ചുനീക്കി. നഗരത്തില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഏനാമാവ് റോഡിലെ 97 സെന്‍റ് വഖഫ് ഭൂമിയിലാണ് അനധികൃത നിര്‍മാണവും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമുള്ളത്. കഴിഞ്ഞ 17ന് ഇതിന്‍റെ കേസ് ഹൈകോടതിയില്‍ വിചാരണക്ക് എത്തിയപ്പോള്‍ 10 ദിവസത്തിനകം പൊളിച്ചു നീക്കാമെന്ന് നഗരസഭയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ 10 ദിവസം കഴിഞ്ഞിട്ടും പൊളിച്ചില്ലെന്ന് ആരോപിച്ച്‌ പരാതിക്കാര്‍ രംഗത്ത് വന്നു.

നഗരസഭ സെക്രട്ടറിക്കെതിരെ കോടലിയലക്ഷ്യത്തിന് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. നേരത്തെ വഖ്ഫ് ഭൂമിയിലെ അനധികൃത നിര്‍മാണത്തിനും സ്ഥാപനങ്ങള്‍ക്കും എതിരെ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ചാവക്കാട് മഹല്ല് കമ്മിറ്റിക്കുവേണ്ടി പരാതിക്കാര്‍ ഹൈകോടതിയില്‍ പോയത്. എന്നാല്‍ ഹൈകോടതി ഉത്തരവ് കിട്ടാന്‍ വൈകിയെന്നാണ് നഗരസഭ അധികൃതര്‍ പറഞ്ഞത്. ഓണാവധിക്ക് ശേഷം കേള്‍ക്കാന്‍ കേസ് മാറ്റിവെച്ചിട്ടുണ്ട്. അതിനിടയിലാണ് നഗരസഭ നടപടി ആരംഭിച്ചത്. സ്ഥാപന നടത്തിപ്പുകാര്‍തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കുറേ ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. ഇതില്‍ ഒരു സ്ഥാപനം ഹൈകോടതിയില്‍നിന്ന് താല്‍ക്കാലിക സ്റ്റേ വാങ്ങിയതിനാല്‍ പൊളിച്ചുനീക്കാനായില്ല.

ഭൂമിയുടെ ഉടമാവകാശത്തെക്കുറിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വഖ്ഫ് സ്വത്താണെന്ന വഖ്ഫ് ട്രൈബ്യൂണലിന്‍റെ വിധിക്കെതിരെയും ഭൂമി കൈവശം വെച്ചയാള്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിന്‍റെ വിധി വന്നിട്ടില്ല. ചാവക്കാട് മഹല്ല് കമ്മിറ്റിയിലെ എട്ട് ഭൂസ്വത്തുക്കള്‍ വഖഫ് ഭൂമിയായി 1885ലാണ് ചാവക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത് വിട്ടു നല്‍കിയത്. പള്ളി കേന്ദ്രീകരിച്ച്‌ റമദാന്‍ മാസം മുഴുവന്‍ 27ാം രാവില്‍ പ്രത്യേകിച്ചും ഭക്ഷണ ചെലവുകള്‍ക്കും പള്ളിയിലെത്തുന്ന വഴിപോക്കര്‍, മിസ്കീന്‍, ഫഖീര്‍, ദരിദ്രര്‍ എന്നിവര്‍ക്ക്‌ ഭക്ഷണ ചെലവുകള്‍ക്കും മറ്റു ദാനധര്‍മങ്ങള്‍ക്കും വേണ്ടിയാണ് ഈ ഭൂസ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...