വഖഫ് ബിൽ മത സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണം : കെ രാധാകൃഷ്ണൻ എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എം പി. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. മുസ്ലിം വിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കണം. അങ്ങനെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ് ബില്ലിനു പിന്നിൽ. ബില്‍ മത സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ബിൽ ഭരണഘടന, മൗലികാവകാശ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ദുർബലപ്പെടുത്താൻ ആണ്.

അപകടകരമായ കീഴ് വഴക്കം ഈ ബിൽ സൃഷ്ടിക്കും. വഖഫ് ബോർഡുകളിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത് മതപരമായ സ്വയംഭരണത്തിന് മേൽ നേരിട്ടുള്ള കടന്നാക്രമണം ആണ്. ദേവസ്വം ബോർഡിലുള്ള ഒരു അംഗത്തിന്റെ പേര് ക്രിസ്ത്യൻ സമുദായത്തിന്റേതാണെന്ന തെറ്റിദ്ധാരണയിൽ വലിയ കലാപം കേരളത്തിൽ ഉണ്ടായി. 1987 ലാണ് ഇതിൻറെ പേരിൽ ഒരു വലിയ സമരം നടന്നത്. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ഈ ശ്രമത്തിനെതിരെ നാട് ഒറ്റക്കെട്ടായി നേരിടണം. ഹിറ്റ്ലറുടെ ഫാസിസം രീതിയെയും അദ്ദേഹം ഓർമിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...