വഖഫ് വിഷയം ഗതി മാറുന്നു ; സര്‍ക്കാരുമായി തുറന്ന പോരിലേയ്ക്ക് ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരായ പ്രതിഷേധം മുസ്ലീംലീഗും സര്‍ക്കാരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായി മാറി. കോഴിക്കോട് നടന്ന സമ്മേളനം വെറും സമരപ്രഖ്യാപനം മാത്രമാണെന്ന് ലീഗ് പറയുമ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല എന്ന സൂചന അതില്‍ മറയാതെ തന്നെ ഒളിച്ചിരിക്കുന്നു. ഇതിലൂടെ വഖഫില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ലീഗ് പറയാതെ പറഞ്ഞു വെയ്ക്കുന്നു. ലീഗിനെതിരെ വടിയെടുക്കാന്‍ കിട്ടിയ അവസരമായി മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായിട്ടുള്ള ആക്ഷേം സര്‍ക്കാര്‍ കാണുന്നത് അതിനാല്‍ പെട്ടെന്നൊരു വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാരും തയാറായേക്കില്ലെന്നു തന്നെ നിരീക്ഷിക്കേണ്ടതായി വരും.

കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലിയിലായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി വിവാദ പരാമര്‍ശം നടത്തിയത്. സി.പിഎം കണ്ണൂര്‍ ജില്ലാ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചു. തൊട്ടുപിന്നാലെ കോടിയേരി ബാലകൃഷ്ണനും ലീഗിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. മന്ത്രി റിയാസിനെയും ഭാര്യ വീണയെയും അപമാനിച്ചു നടത്തിയ പ്രസംഗം അപരിഷ്‌കൃതവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണെന്ന് ഡി.വൈ.എഫ് ആരോപിച്ചു.

പരാമര്‍ശം വിവാദമായതിനു പിന്നാലെ ആദ്യം ഖേദം പ്രകടിപ്പിച്ചത് വിവാദ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായിയായിരുന്നു. പിന്നാലെ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. ആരോപണം ഉന്നയിച്ചവരെ വിളിച്ച് അത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...