തിരുവനന്തപുരം : ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും. പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 ആണ്. 20 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും 600 രൂപ പിഴയോടെ ഡിസംബര്‍ 20 വരെയും ഫീസടയ്ക്കാം. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചവര്‍ക്ക് ഫലം പ്രസിദ്ധീകരിച്ചതിനുശേഷം തൊട്ടടുത്ത മൂന്നു പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ പിഴയില്ലാതെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ ഫോമുകള്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും സ്കൂളുകളിലും ലഭ്യമാണ്. ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷ കേന്ദ്രങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ടൈംടേബിള്‍
ജനുവരി 31 രാവിലെ: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സര്‍വിസ് ടെക്നോളജി – ഓള്‍ഡ്, ഇലക്ട്രോണിക് സിസ്റ്റംസ്. ഉച്ച: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
ഫെബ്രുവരി ഒന്ന് രാവിലെ: മാത്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി. ഉച്ച: പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി -ഓള്‍ഡ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
ഫെബ്രുവരി രണ്ട് രാവിലെ: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി. ഉച്ച: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
ഫെബ്രുവരി മൂന്ന് രാവിലെ: പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്.
ഉച്ച: ഫിസിക്സ്, ഇക്കണോമിക്സ്. ഫെബ്രുവരി നാല് രാവിലെ: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്.





























