യുദ്ധത്തിൽ തകര്‍ന്ന കെട്ടിടങ്ങൾ പുനര്‍നിര്‍മിക്കണം ; ഇന്ത്യയില്‍ നിന്നുള്ള 6000 തൊഴിലാളികള്‍ ഇസ്രായേലിലേക്ക്, പ്രസ്‌താവന സർക്കാർ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: അടുത്ത മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 6000 തൊഴിലാളികള്‍ ഇസ്രായേലിൽ എത്തുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍. ഇസ്രായേല്‍- ഹമാസ് യുദ്ധത്തിനു പിന്നാലെ തകര്‍ന്ന കെട്ടിടങ്ങളടങ്ങൾ പുനര്‍നിര്‍മിക്കാനാണ് 6000 നിര്‍മ്മാണ തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്ക് തിരിക്കുന്നതെന്ന് ഇസ്രായേല്‍ സർക്കാർ അറിയിച്ചു. ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ക്ക് സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതിന് ശേഷം തൊഴിലാളികളെ വിമാനമാര്‍ഗം കൊണ്ടുപോകുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉടമ്പടി പ്രകാരമാണ് തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടു പോകുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഇസ്രായേലില്‍ എത്തിയതായാണ് വിവരങ്ങൾ ലഭിക്കുന്നത്.

ആറ് മാസത്തിലേറെയായി തുടരുന്ന ഇസ്രായേല്‍ യുദ്ധത്തിനിടയില്‍ രാജ്യത്ത് വിദേശ തൊഴിലാളികളില്‍ ഗണ്യമായ ക്ഷാമം നേരിടുന്നതിനാലാണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ എത്തിക്കുന്നത് എന്നാണ് ഇസ്രായേല്‍ സർക്കാർ പറയുന്നത്. ഇതിനിടെ സുരക്ഷ ഭീതി നിലനില്‍ക്കുന്ന ഇസ്രായേലിലേക്ക് ഉഭയകക്ഷി കരാര്‍ അനുസരിച്ച് ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളുടെ ആദ്യം സംഘം ഏപ്രില്‍ ആദ്യവാരം തന്നെ എത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...