തോടിന്‍റെ ശോച്യാവസ്ഥ ; തുമ്പമൺ പഞ്ചായത്തിലെ വിജയപുരം മാവര പാടശേഖരത്തിലെ കൃഷി കർഷകർ കൈയ്യൊഴിയുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : തുമ്പമൺ പഞ്ചായത്തിലെ വിജയപുരം മാവര പാടശേഖരത്തിലെ കൃഷി കർഷകർ കൈയ്യൊഴിയുകയാണ്. പാടത്തേക്കുള്ള തോടിന്‍റെ ശോചനീയതയാണ് കൃഷിക്ക് തിരിച്ചടിയാകുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിലെ കീരുകുഴി തൊടുകുളം ഭാഗത്തുനിന്ന് ഉത്ഭവിച്ച് വിജയപുരം പാടശേഖരത്തിലൂടെ മാവര വലിയ തോട്ടിൽ എത്തുന്ന രണ്ടു കിലോമീറ്ററോളം ദൈർഘ്യം വരുന്ന തോടാണ് കർഷകർക്ക് ദുരിതമാകുന്നത്. മണ്ണ് ഒലിച്ചിറങ്ങി തോട് നികന്നതോടെ വെള്ളം സുഗമമായി ഒഴുകില്ല. തോട്ടിലെ ഒഴുക്ക് തടസപ്പെട്ടതോടെ പാടശേഖരത്തിലെ വെള്ളം ഒഴുക്കി വിടുന്നതിനും ആവശ്യമുള്ളപ്പോൾ കൃഷിക്ക് ഉപയോഗിക്കാനും കഴിയാതെയായി. തോടിന്റെ ആഴവും വീതിയും കൂട്ടി നവീകരിച്ചെങ്കിൽ മാത്രമേ കൃഷിക്ക് ഉപയോഗ്യമാകുകയുള്ളൂ.

രണ്ടു പതിറ്റാണ്ടായി തരിശുകിടന്ന 25 ഹെക്ടർ പാടം എട്ടു കർഷകരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട പാടശേഖരസമിതിയിലൂടെ വീണ്ടെടുക്കുകയായിരുന്നു. 2015 മുതൽ നെല്ല് കൃഷി ചെയ്തെങ്കിലും കാര്യമായ ലാഭമുണ്ടായില്ല. നഷ്ടം ഏറിയതോടെ പലരും പിൻവാങ്ങി. കഴിഞ്ഞ വർഷം പാടശേഖര സമിതി പ്രസിഡന്റും സെക്രട്ടറിയും മാത്രമാണ് കൃഷി ഇറക്കിയത്. നെല്ല് വിളവാകുമ്പോൾ പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്തെടുക്കുവാൻ കഴിയുന്നില്ല. കൃഷി ചെയ്തപ്പോഴെല്ലാം കൊയ്ത്ത് പ്രതിസന്ധിയിലായി. കൊയ്ത്ത് യന്ത്രം പുതയുന്നതിനാൽ തൊഴിലാളികളെ നിറുത്തിയാണ് വിളവെടുപ്പ് നടത്തിയത്. ചെളിയിൽ പുതഞ്ഞ യന്ത്രം ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റാനും കർഷകർക്ക് വലിയ തുക നൽകേണ്ടിവന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...