Friday, April 19, 2024 8:16 pm

ഇരവിപേരൂര്‍ വാര്‍ഡ് തല ആരോഗ്യകേന്ദ്രം വെള്ളിയാഴ്ച ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇരവിപരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്തല ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും വാര്‍ഡ് ആരോഗ്യ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പഴയകാവ് മോഡല്‍ അംഗന്‍വാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

Lok Sabha Elections 2024 - Kerala

ഇരവിപരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഓരോ വാര്‍ഡിലെയും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളും വിലയിരുത്തുന്നതിനും പ്രാദേശികമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സഹായകരമായ കേന്ദ്രങ്ങളാണ് വാര്‍ഡ് ആരോഗ്യ കേന്ദ്രങ്ങള്‍. ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി എല്ലാ ജില്ലകളിലും ഒരു പഞ്ചായത്തിനെയാണ് തെരഞ്ഞെടുക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ നിന്നും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്താണ് തെരഞ്ഞെടുക്കപ്പെട്ടത്.

വാര്‍ഡ് മെമ്പര്‍, ആശാപ്രവര്‍ത്തക, അംഗന്‍വാടി വര്‍ക്കര്‍, കുടുംബശ്രീ എഡിഎസ് മെമ്പര്‍ എന്നിവരടങ്ങുന്ന ടീമിന് പരസ്പരം ആശയവിനിമയം നടത്തുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഫീല്‍ഡ് വിസിറ്റ് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള പൊതു ഇടമാണ് വാര്‍ഡ് ആരോഗ്യകേന്ദ്രം. ഇവര്‍ നാലുപേരുമായിരിക്കും ഈ കേന്ദ്രങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുക. ജനകീലയ പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത് എന്നതിനാല്‍ തല്പരരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാകാം.

വാര്‍ഡ് ആരോഗ്യ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്ത് സജ്ജമാക്കുകയും ആരോഗ്യകേരളം പത്തനംതിട്ട 10,20,000 രൂപയുടെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും മറ്റു സാമഗ്രികള്‍ ഉള്‍പ്പെടെ നല്കുകയും ചെയ്തു. വാര്‍ഡുകളുടെ ഡാറ്റാകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആശാപ്രവര്‍ത്തകര്‍ക്ക് ടാബും സിംകാര്‍ഡും നല്കിയിട്ടുണ്ട്.

വാര്‍ഡ് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍
ആരോഗ്യദായക ശീലങ്ങള്‍, പോഷകാഹാരം, മാലിന്യ സംസ്‌ക്കരണം, വ്യായാമം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. ബി.പി, ഷുഗര്‍, ബിഎംഐ എന്നിവ പരിശോധിക്കല്‍.
ക്യാന്‍സര്‍ രോഗ ബോധവത്ക്കരണം, നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍. ക്ഷയരോഗം കണ്ടുപിടിക്കുന്നതിനാവശ്യമായ കഫം പരിശോധിക്കുന്നതിനുള്ള കപ്പുകള്‍ നല്‍കല്‍. കുഷ്ഠരോഗം കണ്ടുപിടിക്കുന്നതിനുള്ള ത്വക്ക് പരിശോധന.

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ വളര്‍ച്ചാ നിരീക്ഷണം. വിഷാദ രോഗം കണ്ടുപിടിക്കുന്നതിനുള്ള പരിശോധന. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവത്ക്കരണം. വീല്‍ ചെയര്‍, വോക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കല്‍. പ്രഥമ ശുശ്രൂഷ മുറിവു വെച്ചുകെട്ടല്‍, ഒ.ആര്‍.എസ് വിതരണം. ഗര്‍ഭ നിരോധ ഗുളികകള്‍, കോണ്ടം വിതരണം. ഗര്‍ഭിണിയാണോ എന്നറിയുന്നതിനുള്ള കാര്‍ഡിന്റെ വിതരണം. വിവിധ പെന്‍ഷന്‍ സ്‌കീമുകള്‍, ധനസഹായങ്ങള്‍ എന്നിവയ്ക്കാവശ്യമായ ഫോമുകളുടെ വിതരണം, ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്കുന്നതിനോടൊപ്പം വാര്‍ഡ് ആരോഗ്യ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വാര്‍ഡ്തല അവലോകന യോഗങ്ങള്‍ നടത്തുക, ബോധവല്ക്കരണ ക്ലാസുകള്‍ നടത്തുക എന്നിവയ്ക്കായുള്ള പൊതു ഇടങ്ങളാകും വാര്‍ഡ് ആരോഗ്യകേന്ദ്രങ്ങള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടില്‍ വോട്ട് : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്തത് 9,510 പേര്‍

0
പത്തനംതിട്ട : അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ഏപ്രില്‍...

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് നാളെ (20) മുതല്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്...

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല : ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍...

രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം ; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന്...